നടന് വിശ്രമിക്കാന്‍ ആഡംബര കാരവാന്‍; ഒടുവില്‍ എട്ടിന്റെ പണിയും കിട്ടി!!

മലയാള ചലച്ചിത്ര ലോകവുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദങ്ങള്‍ക്കിടെ താരങ്ങളും സിനിമാ പ്രവര്‍ത്തകരും നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. കൊച്ചിയില്‍ പ്രമുഖ താരത്തിന് വിശ്രമിക്കാനായി എത്തിച്ച കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു.
ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാരവന്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് ഉപയോഗിച്ചതിനാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമ ലംഘനത്തിന് 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് ആഢംബര കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുത്തത്. കൊച്ചിയില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമയുടെ ലൊക്കേഷനുകളിലാണ് കാരവന്‍ ഉപയോഗിച്ചിരുന്നത്. സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ താരത്തിന് വേണ്ടിയാണ് പ്രധാനമായും കാരവന്‍ എത്തിച്ചത്. എന്നാല്‍ നടന്റെ ഉടമസ്ഥതയിലുള്ളതല്ല വാഹനം. തൃശൂര്‍ സ്വദേശിയാണ് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാരവന്‍ സിനിമാക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നത്.
ജൂണ്‍ 29 വ്യാഴാഴ്ചയാണ് പ്രമുഖ താരത്തിന് വിശ്രമിക്കാനായി എത്തിച്ച കാരവന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷെഫീഖ്, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ഇ. റെന്‍ഷിദ് എന്നിവര്‍ ചേര്‍ന്നാണ് കാരവന്‍ കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരം വ്യാഴാഴ്ച നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സഹായി കാരവനുമായി ഇടപ്പള്ളിയിലേക്ക് വന്നത്. ഇതിനിടെയാണ് കാരവന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ഷൂട്ടിംഗ് നടക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാരവന്‍ ഉപയോഗിച്ചിരുന്നത്. ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ താരത്തിന് വേണ്ടിയാണ് പ്രധാനമായും കാരവന്‍ വാടകയ്‌ക്കെടുത്തത്. താരത്തിന്റെയോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയോ ഉടമസ്ഥതയിലുള്ളതല്ല കാരവന്‍ എന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂര്‍ സ്വദേശിയാണ് ഗുജറാത്ത് രജിസ്‌ട്രേഷനുള്ള കാരവന്‍ കൊച്ചിയിലെ സിനിമാക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നത്. നാലുമാസം മുമ്പാണ് കാരവന്‍ ഗുജറാത്തില്‍ നിന്നും കൊച്ചിയിലെത്തിച്ചത്. അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ കേരളത്തില്‍ വാടകയ്ക്ക് കൊടുക്കുന്നത് നിയമവിരുദ്ധമാണ്. ഇതു ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ ഈടാക്കിയ ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് കാരവന്‍ വിട്ടുകൊടുത്തത്.
https://www.facebook.com/Malayalivartha






















