ഗൂഢാലോചനയുടെ അവസാന ചുരുളുകളഴിച്ച് പോലീസ്; കാവ്യ മാധവനെയും അമ്മയെയും നാളെയോ മറ്റന്നാളോ പോലീസ് ചോദ്യം ചെയ്യും

ദിലീപും പള്‍സറുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ തുടര്‍ച്ചയായി ദിലീപ് പറയുന്നത് പച്ചക്കള്ളമെന്ന് പോലീസ് തെളിയിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് അല്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നു. എന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് ദിലീപിന് വ്യക്തമായ സൂചനയുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് കിട്ടുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.
ഇതില്‍ വ്യക്തത വരുത്താന്‍ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ കാവ്യാമാധവനെയും അമ്മയെയും നാളെയോ മറ്റെന്നാളോ ചോദ്യം ചെയ്യാനുറപ്പിച്ച് അന്വേഷണോദ്യോഗസ്ഥര്‍. ആദ്യം മുതല്‍ ഗൂഢാലോചനക്കേസ് അന്വേഷിക്കാതിരിക്കാന്‍ പോലീസിനുമേല്‍ ഉന്നതതല സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒടുവില്‍ വിലക്കുകളെയും തടസ്സങ്ങളെയുമതിജീവിച്ച് ഗൂഢാലോചനയുടെ ചുരുളഴിയിച്ച് പോലീസ്. തട്ടു പൊളിപ്പന്‍ ക്രൈം ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്ക്സ് പോലെ ട്വിസ്റ്റുകളും സൂപ്പര്‍ ട്വിസ്റ്റുകളും നിറഞ്ഞ നടിയെ ആക്രമിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു.

13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍ ആലുവ പോലീസ് ക്ലബ്ബില്‍ നടക്കുമ്പോള്‍ സിദ്ദിഖ് ചെല്ലുന്നത് മുകേഷിന്റെയും ഗണേഷിന്റെയുമൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി. ഉദ്യഗത്തിന്റെ മുള്‍ മുനയില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഒടുവില്‍ സര്‍ക്കാരിലെ ഉന്നതനിലൊരാളുടെ നിര്‍ദ്ദേശമനുസരിച്ച് പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ദിലീപിനെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശവുമെത്തി. അന്വേഷണം അട്ടിമറിക്കുമെന്ന് കേരളം ഭയപ്പെട്ട മണിക്കൂറുകളായിരുന്നു അത്. എന്നാല്‍ അന്വേഷണ സംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പിയും സിഐയും ചേര്‍ന്ന് ശ്രദ്ധയോടെയുള്ള നീക്കം പലപ്പോഴും വഴുതിപ്പോയ കേസ് ശരിയായ ദിശയിലേയ്ക്ക് എത്തിച്ചു.

ട്വിസ്റ്റുകളില്‍ നിന്ന് ട്വിസ്റ്റുകളിലേയ്ക്ക് നീങ്ങുന്ന കേസന്വേഷണത്തില്‍ പള്‍സര്‍ സുനി ഏറ്റവുമൊടുവില്‍ നടത്തിയ വെളിപ്പെടുത്തല്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയുടെ സുഹൃത്തും കൂട്ട് പ്രതിയുമായ വിജീഷ് ഏല്‍പ്പിച്ചതെന്നായിരുന്നു. ഈ വെളിപ്പെടുത്തലില്‍ വ്യക്തത വരുത്താനായിരുന്നു കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വെള്ളിയാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്.

രാവിലെ 11 മണിയോടെ തീര്‍ത്തും അതീവ രഹസ്യമായാണ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സി.ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെത്തിയത്. പരിശോധന ഒരു മണിക്കൂറോളം നീണ്ടുനിന്നിരുന്നു. കാറില്‍ നടിയെ ആക്രമിക്കുമ്പോള്‍ ഇത് മറ്റൊരു നടിയുടെ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴി തിരിക്കാനുള്ള നീക്കമായി വിലയിരുത്തി. അതുകൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ ഇതിനെ കാര്യമായെടുത്തില്ല.

ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് അങ്ങനെയല്ല. റിയല്‍ എസ്റ്റേറ്റ് മേഖലയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ബന്ധു കാവ്യാമാധവനുണ്ട്. ഈ ബന്ധുവാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പൊലീസ് സംശയിക്കുന്നു. കാക്കനാട്ടെ കാവ്യയുടെ കടയായ ലക്ഷ്യയിലും വീട്ടിലും പൊലീസ് പരിശോധനയ്ക്ക് എത്തി. ഇതില്‍ ലക്ഷ്യയില്‍ മാത്രമാണ് പോലീസിന് റെയ്ഡ് നടത്താനായത്. രണ്ടു വട്ടം അന്വേഷണ സംഘം കാവ്യയുടെ വീട്ടില്‍ പോയിരുന്നെങ്കിലും വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ കാവ്യയെയും കാവ്യയുടെ അമ്മ ശ്യാമളാ മാധവനെയും വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കേസന്വേഷണത്തിന്റെ പുരോഗതിക്കുവേണ്ടി കാവ്യാ മാധവന്റെ അമ്മയുടെ ഫോണ്‍ ലിസ്റ്റുകളും ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ ഫോണ്‍ കോള്‍ ലിസ്റ്റുകളും പോലീസ് പരിശോധിച്ചു. 
ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ ഓഫിസില്‍ പരിശോധന നടത്തിയത്. അതീവ രഹസ്യമായാണ് പൊലീസ് സംഘമെത്തിയത്. നടിയുടെ വീട്ടീലും പൊലീസെത്തിയത് ആരും അറിയാതെയായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയ്ല്‍ ചെയ്തു പണം ചോദിച്ച് ജയിലില്‍നിന്ന് പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന 'കാക്കനാട്ടെ ഷോപ്പി'നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പള്‍സര്‍ സുനിയുടെ സുഹൃത്തും കൂട്ട് പ്രതിയുമായ വിജീഷ് ഏല്‍പിച്ചതെന്ന് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തല്‍ നടത്തിയത്. 
ഇതിന്റെ ഭാഗമായാണ് സ്ഥാപനത്തില്‍ നടത്തിയ പരിശോധന. കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ശാലയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ ലക്ഷ്യയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പിടിച്ചെടുത്തായും സൂചനയുണ്ട്. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്. അക്കൗണ്ട്സ് രേഖകള്‍ പരിശോധിച്ചതുപ്രകാരം ഇതേ ദിവസം സ്ഥാപനത്തില്‍നിന്നും രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും പൊലീസിന് തെളിവ് ലഭിച്ചു. ഈ പണമിടപാടുകള്‍ കുറിച്ച് പോലീസ് അന്വേഷണത്തിലാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ബന്ധു സഹായിച്ചുവോ എന്നും പോലീസ് അന്വേഷിക്കും.

https://www.facebook.com/Malayalivartha






















