മലയാളത്തിലെ മറ്റൊരു താരപുത്രിയും സിനിമയിലേക്ക്

കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക് വരുന്നു. സഹോദരി ഉര്‍വശിയാണ് ഇക്കാര്യം അറിയിച്ചത്. സിനിമില്‍ അഭിനയിക്കണം എന്നത് ശ്രീമയിയുടെ ആഗ്രഹമാണെന്നും, അവളുടെ ആഗ്രഹം നടന്‍ പ്രഭുവിനോട് പറഞ്ഞു എന്നും ഉര്‍വശി പറഞ്ഞു. ഉന്നോട് ക എന്ന ഉര്‍വശിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പ്രഭുവും ഉണ്ടായിരുന്നു. ഉര്‍വശിയ്ക്ക് കൂട്ടായി പോയ ശ്രീമയിയുടെ അഭിനയം മോഹം അവിടെ വച്ചാണ് പ്രഭുവുവിനോട് പറഞ്ഞത്.
മോള്‍ സിനിമയില്‍ വരണമെന്ന് കല്‍പ്പനക്ക് ആഗ്രഹമുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ പുറത്തുവരുന്നതും.
കലചേച്ചിയും അമ്മയും ശ്രീമയിയും ഇപ്പോള്‍ ചെന്നൈയില്‍ തനിക്കൊപ്പമാണ് ഉള്ളതെന്ന് ഉര്‍വശി പറഞ്ഞു. ശ്രീമയിയ്ക്ക് ഇപ്പോള്‍ വെക്കേഷനല്ലേ. ഒരു ചെയ്ഞ്ചിന് ഇവിടേയ്ക്ക് കൂട്ടി കൊണ്ടു വന്നതാണ്.
കഴിഞ്ഞ ദിവസം ഉന്നോട് കാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് എനിക്ക് കൂട്ടായി ശ്രീമയി വന്നിരുന്നു. അവിടെ വച്ചാണ് അവളുടെ ആഗ്രഹം പറഞ്ഞത്. മോള്‍ക്ക് അഭിനയിക്കാനുള്ള ആഗ്രഹമുണ്ട്. പ്രഭുസാറൊക്കെ പങ്കെടുത്ത വലിയ സദസ്സായിരുന്നു അത്. അവളുടെ അഭിനയ മോഹം പറയാന്‍ പറ്റിയ വേദിയാണെന്ന് തോന്നി. പ്രഭു സാര്‍ ഉള്‍പ്പടെയുള്ളവരോട് അവളുടെ ആഗ്രഹം പറഞ്ഞിട്ടുണ്ട് ഉര്‍വശി പറഞ്ഞു. ഞങ്ങളുടെ അടുത്ത തലമുറയും ക്യാമറയ്ക്ക് മുന്നില്‍ വരട്ടെ എന്നാണ് ഉര്‍വശി പറയുന്നത്.
https://www.facebook.com/Malayalivartha






















