സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം അപ്രത്യക്ഷമാകാന്‍ കാരണം ഇങ്ങനെ...

കുട്ടി കുറുമ്പന്മാരുടെ രസകരമായ സംഭാഷണങ്ങളുള്‍പ്പെടുത്തി സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയായിരുന്നു കുട്ടിപ്പട്ടാളം. കുട്ടികളുടെ നിഷ്‌കളങ്കത കൊണ്ട് തന്നെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടി റേറ്റിംഗില്‍ മുന്നിട്ടു നിന്നിരുന്നു കുട്ടിപ്പട്ടാളം. 2012 യില്‍ ആയിരുന്നു 3 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികളെ അണിനിരത്തി അവരോട് ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ രസകരമായ മറുപടികള്‍ ഉള്‍പ്പെടുത്തി കുട്ടിപ്പട്ടാളം എന്ന പരിപാടി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ആരംഭിച്ചത്.
എന്നാല്‍ പരിപാടിയുടെ തുടക്കത്തില്‍ നിഷ്‌കളങ്കമായ ചോദ്യങ്ങളാണ് കുട്ടികളോട് ചോദിച്ചിരുന്നതെങ്കിലും പിന്നീട് റൈറ്റിംഗ് കൂട്ടാനായി ദ്വയാര്‍ത്ഥം കലര്‍ന്ന ചോദ്യങ്ങള്‍ അവതാരിക ചോദിച്ചു തുടങ്ങി. അതോടെ കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരിപാടികള്‍ എന്ന് കാണിച്ച് മലപ്പുറം ചൈല്‍ഡ് ലൈനിലും, തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സാമൂഹികപ്രവര്‍ത്തകനായ ഹാഷിം പരാതി നല്‍കി. എന്നാല്‍ പരിപാടിക്ക് കുഴപ്പമൊന്നുമില്ലെന്നും ഇതെല്ലം ഹാഷിമിന്റെ മനോഭാവത്തിന്റെ കുഴപ്പമാണെന്നും, വ്യക്തമായ തെളിവോടു കൂടി പരാതി നല്‍കു എന്നുമായിരുന്നു ചാനല്‍ അധികൃതരുടെ മറുപടി.
ഇതോടെ 2015 യില്‍ 8 പേജ് ഉള്ള പരാതി കമ്മീഷന് നല്‍കി. പരാതിയെ തുടര്‍ന്ന് ചാനല്‍ അധികൃതരോട് പരിപാടിയുടെ സിഡി ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹാജരാക്കിയ സിഡിയില്‍ ഗുണപരമായി ഒന്നുമില്ലെന്നും, കുട്ടികളുടെ മാനസിക നിലയെ നെഗറ്റീവായി ബാധിയ്ക്കുന്നത് ചിലത് ഉണ്ടെന്നും പ്രത്യക്ഷത്തില്‍ തന്നെ കമ്മീഷന്‍ മനസ്സിലാക്കി. ഇതേ നിലയില്‍ പരിപാടി മുന്നോട്ട് കൊണ്ടു പോകാന്‍ സാധ്യമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ യുട്യൂബില്‍ ഔദ്യോഗികമായി വന്ന ഷോയുടെ ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി നിര്‍ത്തുകയാണെന്ന് ചാനല്‍ സത്യവാങ്മൂലം നല്‍കിയത്.
https://www.facebook.com/Malayalivartha






















