മാഡം കാവ്യാ മാധവനോ അമ്മയോ? ചോദ്യവുമായി ചാനൽ ചർച്ചകൾ പൊടിപൊടിക്കുന്നു!!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദുരൂഹതകള്‍ ഓരോ ദിവസവും മാറി മറിയുകയാണ്. നടന്‍ ദിലീപാണ് ഇത്രയും നാള്‍ ക്രൂശിക്കപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അത് മാഡം എന്ന് അറിയപ്പെടുന്ന ഒരു നടിക്കു നേരെയാണ് ഇപ്പോള്‍ സംശയത്തിന്റെ മുനകള്‍ ഉയരുന്നത്. ഈ മാഡം ആരാണെന്നതാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. മാഡം എന്നയാള്‍ കാവ്യാ മാധവനോ? ചോദിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് ലൈവ് ചര്‍ച്ച നടത്തിയതും റിപോര്‍ട്ടര്‍ ചാനലാണ്. മാഡം എന്നയുവതി കാവ്യ എന്ന രീതിയില്‍ റിപോര്‍ട്ടറിലേ ലൈവ് പരിപാടിയില്‍ ചോദ്യങ്ങളും നികേഷ് കുമാര്‍ ഉന്നയിച്ചിരുന്നു. മാത്രമല്ല മാഡം കാവ്യയോ എന്ന് മുഴുവന്‍ സമയവും ന്യൂസ് അവറില്‍ എഴുതിയും കാട്ടി.
ആരാണ് മാഡം എന്ന് മാധ്യമങ്ങള്‍ക്കും, ചാനലിനും പോലീസിനും ഒക്കെ അറിയാം എന്നതാണ് ഏറ്റവും രസകരം. വായനക്കാര്‍ അവളുടെ പേരു പറയാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആരും പറയുന്നില്ല എന്നതാണ് വിഷയം. അത് പോലീസ് തന്നെ പറയട്ടേ എന്നും ആ വെളിപ്പെടുത്തല്‍ പോലീസ് ചെയ്യട്ടേ എന്നും നിലപാടാണ് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും. ഇതോടൊപ്പം തന്നെ പല മാധ്യമങ്ങളും ആ മാഡം കാവ്യാ മാധവന്റെ അമ്മ ശ്യാമളാ മാധവനാണെന്നും വിരല്‍ ചൂണ്ടുന്നു. ചില നടന്മാരുടെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ പണം കൈകാര്യം ചെയ്തിരുന്നത് ഈ മാഡമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇത് ക്രോസ് ചെക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. മുമ്പും ബിസിനസ് നടത്തി പരിചയമുള്ള കുടുംബമാണ് നടിയുടേത്. എന്നാല്‍ മകള്‍ സിനിമയിലെത്തിയ ശേഷമാണ് കോടികള്‍ സമ്പാദ്യമായത്. തുടര്‍ന്ന് പലയിടത്തും ഭൂമികള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിരുന്നു. എന്തായാലും ഈ വിവരം ഉടന്‍ പോലീസ് തന്നെ പുറത്തുവിടും. ഇതിനിടെ കാവ്യാ മാധവന്റെ മൊഴിയെടുക്കാന്‍ ശ്രമിക്കുന്ന പോലീസിന് അവര്‍ എവിടെ എന്നു പോലും ഇനിയും വ്യക്തതയില്ല. കാര്യങ്ങള്‍ ഒന്നു തണുത്ത ശേഷം കാവ്യയേ അവരുടെ വീട്ടില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. 2പ്രാവശ്യം പോലീസ് ചെന്നിട്ടും വീട് പൂട്ടിയിട്ടിരിക്കുകയായിന്നു.

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന 'മാഡം' ആരാണെന്നു പുറത്തു പറയാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടായെന്ന് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മഞ്ജു വാര്യറുടേയും റിമ കല്ലുങ്കലിന്റേയും പേരുകള്‍ പറയിപ്പിക്കാന്‍ സിനിമയിലേ ഒരു പ്രമുഖന്‍ തന്നെ ബന്ധപ്പെട്ടിരുന്നതായും, സമ്മര്‍ദ്ദം ചെലുത്തിയതായും ഫെനി പറഞ്ഞു.തന്നെ കാണാന്‍ വന്നയാളുകള്‍ മാഡത്തോട് ചോദിച്ചിട്ട് മറുപടി പറയാമെന്നാണു പറഞ്ഞത്.

പള്‍സര്‍ സുനി കീഴടങ്ങുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മനോജും മഹേഷുമാണ് സമീപിച്ചത്. ഇവരുടെ അടയാളങ്ങള്‍ ഫെനി പോലീസിനെ ധരിപ്പിച്ചു. പോലീസിന് സംശയമുള്ളവരുടെ ചില ചിത്രങ്ങള്‍ തന്നെ കാണിച്ചതായും അതില്‍ ചിലത് തിരിച്ചറിഞ്ഞതായും ഫെനി പറഞ്ഞു. മാവേലിക്കരയിലെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വന്നയാളുകളെ പറ്റി കൂടുതല്‍ വ്യക്തത വരുമെന്ന് അന്വേഷണ സംഘത്തെ ധരിപ്പിച്ചു. മാഡത്തെ കുറിച്ചുള്ള എല്ലാ വിവരവും ആ സി.സി.ടി.വിയില്‍ നിന്നും കിട്ടുമെന്നും പറഞ്ഞു. ഫെനി തന്നെ വിളിച്ച കാര്യം ചോദ്യം ചെയ്യലില്‍ ദിലീപും പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫെനിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

https://www.facebook.com/Malayalivartha






















