ഇതെന്ത് കോലം, സീമയ്‌ക്കെന്ത് പറ്റി, മുടി എവിടെ; അമ്മയുടെ യോഗത്തിന് വന്ന സീമയെ കണ്ട് എല്ലാവരും ഞെട്ടി

ഇതാ എന്റെ ന്യൂജെന്‍ സ്‌റ്റൈല്‍. അമ്മയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനെത്തിയ സീമയെ കണ്ട് എല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ബോയ് കട്ട് സ്‌റ്റൈല്‍ എന്ന് പറയാന്‍ പോലും തലയില്‍ മുടിയില്ല!! നിറഞ്ഞ ചിരിയോടെയാണ് സീമ എത്തിയത് എങ്കിലും മുഖത്ത് ചെറുതായി ഒരു ക്ഷീണം അനുഭവപ്പെടുന്നുണ്ടായിരുന്നു.
സീമയ്ക്ക് എന്ത് സംഭവിച്ചു എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം. അസുഖം വല്ലതുമാണോ എന്ന് ചോദിക്കുന്നവരുണ്ട്.. അതല്ല, ഇത് പുതിയ സ്‌റ്റൈലാണോ എന്നാണ് മറ്റ് പലരുടെയും ചോദ്യം. എന്ത് തന്നെയായാലും ചിത്രങ്ങള്‍ വൈറലാകുന്നുണ്ട്. അടുത്തിടെ സീമയും ഐവി ശശിയും വേര്‍പിരിയുകയാണ് എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ശശി തന്നെ വാര്‍ത്ത നിഷേധിച്ചു.
ഇതുവരെ ഒന്നിച്ച് ജീവിച്ചു, ഇനി പിരിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഐവി ശശിയുടെ പ്രതികരണം. അവളുടെ രാവുകള്‍ എന്ന ഐവി ശശി ചിത്രത്തിവലൂടെയാണ് സീമ സിനിമാ ലോകത്ത് എത്തിയത്. തുടര്‍ന്ന് മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും വിജയം കണ്ടു. ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ ഐവി ശശിയുള്ള വിവാഹത്തിന് ശേഷവും സീമ സിനിമാഭിനയം തുടര്‍ന്നു.
https://www.facebook.com/Malayalivartha






















