തൊണ്ടിമുതല്‍ ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രകടനം

ദീലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ആദ്യ ദിനത്തില്‍ കേരള ബോക്‌സ് ഓഫിസില്‍ മികച്ച പ്രകടനം. ആദ്യ ദിനത്തില്‍ 1.51 കോടി രൂപ സ്വന്തമാക്കിയിരിക്കുന്നത്. വലിയ താരങ്ങളില്ലാതെ എത്തിയ ചിത്രം ദിലീഷ് പോത്തന്‍ എന്ന സംവിധായകന്റെയും ഫഹദിന്റെയും താരമൂല്യത്തിലാണ് ഉയര്‍ന്നത്.
ചിത്രം മികച്ച നിരൂപണങ്ങളും അഭിപ്രായങ്ങളും സ്വന്തമാക്കിയതോടെ പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വര്‍ധിക്കുകയാണ്. സജീവ് പാഴൂര്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം സുരാജും നിമിഷയും അലന്‍സിയറുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ മികവിനെ പ്രശംസിച്ച് സിനിമാ മേഖലയിലെ പ്രമുഖരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















