ഡ്രൈവറില്‍ നിന്ന് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനിലേയ്ക്കുള്ള അപ്പുണ്ണിയുടെ വളര്‍ച്ച ഇങ്ങനെ...

നടിയെ അക്രമിച്ച കേസില്‍ അന്വേഷണം നീളുമ്പോള്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിയുന്നതും അപ്പുണ്ണിയെന്ന യുവാവിലെയ്ക്കാണ്. വര്‍ഷങ്ങള്‍ മുമ്പ് ദിലീപിന്റെ ഡ്രൈവറായെത്തിയ അപ്പുണ്ണി പിന്നീട് ദിലിപീന്റെ വിശ്വസ്തനായി മാനേജരായി മാറിയ കഥ ഞെട്ടിക്കുന്നതാണ്. ഡ്രൈവറായി ജോലിക്ക് ചേര്‍ന്ന അപ്പുണ്ണി പെട്ടന്ന് മാനേജര്‍ പദവിയില്‍ എത്തിയത് ദിലീപിന് അപ്പുണ്ണിയിലുള്ള വിശ്വാസത്തിന്റെ തെളിവാണ്.പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍ പ്രകാരം അപ്പുണ്ണിയായിരുന്നു ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍.
ആലുവ പൊലീസ് ക്ലബില്‍ കഴിഞ്ഞ 28ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം ദിലീപിന്റെ വീട്ടില്‍ തിരിച്ചെത്തിയ അപ്പുണ്ണി പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനോടുള്ള കൂറ് വ്യക്തമാക്കിക്കൊണ്ട് താന്‍ എന്നും അപ്പുണ്ണിയായിരിക്കുമെന്ന് ഇയാള്‍ പറയുകയും ചെയ്തു. പള്‍സര്‍ സുനിയുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് പൊലീസിന് കൈമാറിയത് അപ്പുണ്ണിയാണ്. ഇത് ദിലീപിന്റെ കൂടി അറിവോടെയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കുടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും. പള്‍സറിന്റെ സഹതടവുകാരന്‍ വിഷ്ണു വിളിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിളിച്ചത് പള്‍സര്‍ തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു. അപ്പുണ്ണി ഒരു നിഴല്‍ പോലെ ദിലീപിനൊപ്പം കൂടിയിട്ട് വര്‍ഷങ്ങളായി. അപ്പുണ്ണിയുടെ ചേട്ടന്‍ ദിലീപിന്റെ ഡ്രൈവറായിരുന്നു. വിവാഹ ശേഷം ഇയാള്‍ തന്റെ അനുജന്‍ അപ്പുണ്ണിയെ ദിലീപിന്റെ ഡ്രൈവറാക്കി. മോഹന്‍ലാലിന്റെ ഡ്രൈവറായെത്തി പിന്നീട് നിര്‍മാതാവും നടനുമായി സ്വന്തം തീയേറ്റര്‍ ബിസിനസ് വരെ തുടങ്ങിയ ആന്റണി പെരുമ്പാവൂരിനു സമാനമാണ് അപ്പുണ്ണിയെന്ന ഡ്രൈവറും.

വളരെ വേഗം ദിലീപിന്റെ ഇഷ്ടം പിടിച്ചു പറ്റിയ അപ്പുണ്ണി ഡ്രൈവറില്‍ നിന്നും പെട്ടന്ന് മാനേജരായി മാറി. ഒരു കുടുംബാംഗത്തെപ്പോലെ ദിലീപിന്റെ വിശ്വാസം പിടിച്ചു പറ്റിയ വ്യക്തിയാണ് അപ്പുണ്ണി. ദിലീപിന്റെ ഓരോ നീക്കങ്ങളും അപ്പുണ്ണിയുടെ അറിവോടെയാണ്. ദിലീപിന്റെ സിനിമാ കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിലും അപ്പുണ്ണിക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. കേസില്‍ അപ്പുണ്ണിയെ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

https://www.facebook.com/Malayalivartha






















