ഏറെ കാത്തിരുന്ന 'വില്ലന്‍'; വൈറലായി മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചിയില്‍ യുവനടി ആക്രമത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ആറരയോടെയായിരുന്നു അറസ്റ്റ്. കേസിലെ ആ പ്രമുഖ നടന്‍ ദിലീപെന്ന് അറിഞ്ഞ് ആദ്യ ഭാര്യ മഞ്ജു വാര്യര്‍ ബോധംകെട്ടു വീഴുകയായിരുന്നെന്നും മഞ്ജു പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഞ്ജു അത് മുന്‍കൂട്ടി അറിഞ്ഞിരുന്നെന്ന് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയാതെ തന്നെ പറഞ്ഞിരുന്നു. അടക്കിവച്ച സങ്കടം ചങ്ക് പൊട്ടി കരഞ്ഞ് തീര്‍ത്തതാകാം മഞ്ജു. മലയാളിവാര്‍ത്തയിലൂടെ വൈറലായ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
മെയ് 29-ാം തീയതി മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മൂവി സോങ്ങിന്റെ പ്രമോ ക്യാപ്ഷന്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുകയാണ്. ആദ്യമൊന്നും മലയാളികള്‍ കാണാതിരുന്ന ഈ ക്യാപ്ഷന്‍ ഇപ്പോള്‍ സംഭവിക്കുന്ന സംഭവങ്ങളുമായി ആരാധകര്‍ ചേര്‍ത്ത് വായിക്കുകയാണ്. വീഡിയോ പ്രമോയിലെ ക്യാപ്ഷന്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും മഞ്ജു പലതും പറയാതെ പറഞ്ഞു . ഏറെ കാത്തിരുന്ന 'വില്ലന്‍' എത്തിയെന്ന് പ്രമോ ക്യാപ്ഷനിലൂടെ മഞ്ജു വീണ്ടും പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ ശക്തമായ നിലപാട് എടുത്ത സിനിമാക്കാര്‍ വളരെ ചുരുക്കമാണ്. നടിയുടെ കേസിലെ ഗൂഢാലോചന ആദ്യം തുറന്ന് പറഞ്ഞത് മഞ്ജുവാര്യരാണ്. പല പ്രമുഖരും മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോഴും സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യര്‍ മാത്രമാണ്. എങ്ങനെയും കേസ് ഒതുക്കാന്‍ ഉന്നത തലത്തില്‍ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിഞ്ഞിരുന്നു.

നടിയെ ആക്രമിച്ചതിനു പിന്നിലേ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്ന് മഞ്ജു വാര്യര്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് ചില സത്യങ്ങള്‍ അറിയാമായിരുന്നു. അവരെ പോലെ ജനകീയ ആയ ഒരാള്‍ വെറുതെ കയറി അത് പറയില്ല. സമരത്തിനു ഇറങ്ങി പുറപ്പെടില്ല..മാത്രമല്ല ഇത്തരത്തില്‍ ഒരു ദുരാരോപണമോ നുണയോ, അപവാദമോ പറഞ്ഞ ചരിത്രം മഞ്ജു എന്ന കേരളത്തിന്റെ നായിക നടിയില്‍ കളങ്കമായി ഇതുവരെ ഇല്ല.
ആക്രമണം നടന്നപ്പോള്‍ ആ നടിയോട് പ്രതികള്‍ ഒരു നടന്റെയും നടിയുടെയും പേര് പറഞ്ഞിരുന്നു. അയാള്‍ക്കിത് ആവശ്യമുണ്ടെന്നും പറഞ്ഞിരുന്നു. ഈ വിവരം ആക്രമത്തിനിരയായ നടി മഞ്ജു വാര്യരുമായി പങ്കുവയ്ക്കുകയും തുടര്‍ന്ന് മഞ്ജു യുദ്ധ മുഖത്തേക്ക് ഇറങ്ങുകയുമായിരുന്നു. നടി മഞ്ജുവിന് എല്ലാ സത്യങ്ങളും അറിയാം. ഈ മേഖലയില്‍ ഉള്ള കുടിപക, കുടുംബ വൈരാഗ്യം, സ്വത്തു തര്‍ക്കം, നാണക്കേടുണ്ടാക്കിയ പ്രചരണത്തിന്റെ പ്രതികാരം എല്ലാം അവര്‍ക്ക് നന്നായി അറിയാം. കേസിന്റെ നിര്‍ണ്ണായമായ വഴിത്തിരിവായിരുന്നു ഇപ്പോഴത്തെ റീ ഓപ്പണ്‍.

കേരളത്തെ പിടിച്ചു കുലുക്കിയ കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം മഞ്ജു സിനിമയാക്കാന്‍ തയ്യാറെടുക്കുകയാണ്. അത് വെറുമൊരു കാഴ്ച്ചയല്ല, അതിന് പിന്നിലെ പോലീസിന്റെ ക്രൈം സ്റ്റോറിക്ക് പറയാനാവാത്ത കഥ തിരകഥയില്‍ പറയും. എല്ലാ ഗൂഢാലോചനകളും ജനങ്ങളെ വെള്ളിത്തിരയില്‍ കാണിക്കും. അതിനര്‍ത്ഥം അന്വേഷണോദ്യോഗസ്ഥരോട് ആക്രമിക്കപ്പെട്ട നടി വെളിപ്പെടുത്താത്ത പല കാര്യങ്ങളും മഞ്ജുവിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്. ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും തമ്മിലുള്ള ബന്ധം വെറുമൊരു സൗഹൃദം മാത്രമായിരുന്നില്ല. ഒരമ്മയുടെ വയറ്റില്‍ പിറന്നതല്ലെങ്കിലും രക്ത ബന്ധത്തേക്കാള്‍ അടുത്ത സഹോദര സ്നേഹമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. പലപ്പോഴും കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മഞ്ജു.
പോലീസ് അന്വേഷണം എങ്ങുമെത്താതിരുന്ന അവസ്ഥയില്‍ ഈ കഥയിലെ 'വില്ലന്‍' ആരാധകരുടെ മുന്നില്‍ നിഷ്‌കളങ്കനായി മാറി. ഇതോടെ തന്റെ കൂട്ടുകാരിക്ക് നീതി കിട്ടില്ലെന്ന് മനസിലാക്കാക്കിയ മഞ്ജു സഹ പ്രവര്‍ത്തകരും ചേര്‍ന്ന് മുഖ്യ മന്ത്രിയെ കാണുന്നതും, തങ്ങളുടെ സങ്കടങ്ങള്‍ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി ശക്തമായി ഇടപെട്ട് വുമന്‍ ഇന്‍ സിനിമ കളക്റ്റീവിന് തുടക്കം കുറിച്ചതും. പുരുഷ മേധാവിത്തം നിലനിക്കുന്ന 'അമ്മ സംഘടനയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കിലും മുഖ്യ മന്ത്രിയുടെ ശക്തമായ ഇടപെടലിലൂടെയുള്ള അന്വേഷണത്തില്‍ മഞ്ജുവിന്റെ മനസ്സുപോലെ ഏറെ കാത്തിരുന്ന 'വില്ലന്‍' രംഗത്ത് വന്നു.
https://www.facebook.com/Malayalivartha






















