ദിലീപും നാദിര്‍ഷയും തമ്മിലുള്ള ആത്മബന്ധം തുറന്ന് പറഞ്ഞ് പള്‍സര്‍ സുനി

ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധമാണ് ദിലീപിനും നാദിര്‍ഷയ്ക്കും തന്നോടുള്ളതെന്ന് പള്‍സര്‍ സുനി പറഞ്ഞതായി സഹതടവുകാരനായ ജിന്‍സന്‍ വെളിപ്പെടുത്തി. സുനി ജയിലില്‍ നിന്ന് നിരവധി തവണ ദിലീപിന്റെ സഹായിയായ എം.എസ്. സുനില്‍ രാജ് എന്ന അപ്പുണ്ണിയെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നതിന് ജിന്‍സന്‍ സാക്ഷിയായി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും നാദിര്‍ഷയുടേയും പേരാണല്ലോ ഉയര്‍ന്നു കേള്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഒരു സ്ത്രീയെക്കുറിച്ച് ഒന്നും പറയുന്നില്ലേയെന്നായിരുന്നു പള്‍സറിന്റെ മറുചോദ്യം. ഇവരൊക്കെ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോഴാണ് ഉപേക്ഷിക്കാന്‍ പറ്റാത്ത ബന്ധമാണുള്ളതെന്ന് സുനി പറഞ്ഞതെന്നും ജിന്‍സന്‍ അന്വേഷണസംഘത്തോടു പറഞ്ഞു. ജിന്‍സന്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയിലും സമാനമായ കാര്യങ്ങളാണ്.
സുനി ആരോടോ ഫോണില്‍ സംസാരിക്കുമ്പോള്‍ കാവ്യാമാധവന്റെ കാക്കനാട്ടെ കടയില്‍ സാധനം കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞതായും ജിന്‍സണ്‍ അറിയിച്ചു. ഈ നിര്‍ണായക വിവരങ്ങളാണ് ഗൂഢാലോചനയിലെ ചുരുളുകള്‍ അഴിക്കാന്‍ ഇടയാക്കിയത്. നടിയെ ആക്രമിക്കുന്നത് മുമ്പും ശേഷവും പള്‍സര്‍ സുനി നിരവധി തവണ അപ്പുണ്ണിയെ മൊബൈലില്‍ വിളിച്ചുവെന്ന് തെളിഞ്ഞതോടെ അന്വേഷണം ഇയാളില്‍ കേന്ദ്രീകരിച്ചു.
അടുത്ത ദിവസം അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. അപ്പുണ്ണിയുടെ മൊബൈല്‍ ഫോണ്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ തിരക്കിലാണ് അന്വേഷണസംഘം. ദിലീപ്, നാദിര്‍ഷ, അപ്പുണ്ണി , സുനി എന്നിവരുടെ 2016 നവംബര്‍ മുതല്‍ കഴിഞ്ഞ ജൂണ്‍ വരെയുള്ള മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടുത്തഘട്ടത്തില്‍ ചില സംശയങ്ങള്‍ ദൂരീകരിക്കുന്നതോടെ അന്വേഷണം വഴിത്തിരിവിലെത്തുമെന്നാണ് വിവരം. അതേസമയം, കാവ്യാമാധവന്റെ കാക്കനാട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പായ ലക്ഷ്യ'യിലെ പഴയ ജീവനക്കാരെ മാറ്റിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. സുനിയും കൂട്ടാളി വിജീഷും ചെന്നുവെന്ന് അവകാശപ്പെടുന്ന സമയത്തെ ജീവനക്കാരല്ല ഇപ്പോഴുള്ളത്. ഇവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി.
https://www.facebook.com/Malayalivartha






















