'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാന്‍ വാര്‍ത്താസമ്മേളനം

അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇന്നസെന്റ് രാജിവെക്കുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഇന്നസെന്റ്. ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണം നല്‍കാന്‍ അദ്ദേഹം മാധ്യമങ്ങളെ കണ്ടു . അതിനിടയിലാണ് അദ്ദേഹം രാജി വയ്ക്കില്ലെന്നും. അത് വെറുമൊരു ഊഹാപോഹ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത്. ഇന്നസെന്റ് രാജിവെക്കുമെന്നും പകരം ബാലചന്ദ്രമേനോനോ, മധുവോ താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വരുമെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് നടന്‍ ബാലചന്ദ്രമേനോനും അറിയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുളള വിവാദങ്ങളില്‍ താരസംഘടനയായ അമ്മയുടെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ വാര്‍ത്താസമ്മേളനത്തിലെ താരങ്ങളുടെ പെരുമാറ്റവും പരാമര്‍ശങ്ങളും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
അമ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗണേഷ് കുമാര്‍ നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.
അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തില്‍ ഗണേഷ്‌കുമാര്‍ വിശദമാക്കുന്നു. താര സംഘടനയ്ക്കുളളില്‍ കടുത്ത ഭിന്നത നിലനില്‍ക്കെയാണ് ഇന്നസെന്റിന്റെ രാജി വെക്കുമെന്നുളള വാര്‍ത്തകള്‍ പ്രചരിച്ചതും
https://www.facebook.com/Malayalivartha






















