രാജി വയ്ക്കുന്ന പ്രശ്നമില്ല; ചാനലുകളിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത് അസംബന്ധം; ഗണേഷ് കുമാറും മുകേഷും പറഞ്ഞതിന് മാപ്പ്; കൂകി വിളിച്ചത് പ്ലാനോടെയല്ല

കഴിഞ്ഞ പതിനാറ് വര്‍ഷമായി ഞാന്‍ അമ്മയുടെ പ്രസിഡന്റായി ഇരിക്കുകയാണ്. അന്നുമുതല്‍ എല്ലാ മാധ്യമങ്ങളുമായും സൗഹൃദത്തിലാണ്. ഒരു മാധ്യമവും എന്നെ ഇതുവരെ പ്രകോപിപ്പിക്കുന്ന രീതില്‍ സംസാരിച്ചിട്ടില്ല. പക്ഷെ വാര്‍ത്താ സമ്മേളനത്തില്‍ രണ്ടു അംഗങ്ങള്‍ മോശമായാണ് സംസാരിച്ചത്. അതിനിടയിലാണ് പത്രക്കാരെ അപമാനിക്കുന്ന തരത്തില്‍ താരങ്ങള്‍ കൂകിവിളിച്ചത്. താരങ്ങളുടെ ഈ പ്രവൃത്തി കണ്ട് ശരിക്കും ഞാൻ അന്തം വിട്ടുപോയി. പക്ഷെ അതൊന്നും ഞങ്ങള്‍ പറഞ്ഞുവെച്ചു ചെയ്തതല്ല. അപ്പോഴത്തെ ആവേശത്തില്‍ അങ്ങനെ ആയിപോയതാണ്. ഇതില്‍ ഞാന്‍ മാധ്യമങ്ങളോട്, മാപ്പു ചോദിക്കുകയാണെന്നും 'അമ്മ പ്രസിഡന്റ് ആയ ഇന്നസെന്റ് പറഞ്ഞു.
അമ്മയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗണേഷ് കുമാര്‍ നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ താരസംഘടന മൗനം പാലിച്ചു. വിഷയത്തില്‍ അമ്മ ഗൗരവമായി ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു.

പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം അമ്മയ്‌ക്കെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ എല്ലാവരും അവരവരുടെ കാര്യം നോക്കണമെന്നും പ്രസിഡന്റ് ഇന്നസെന്റിന് എഴുതിയ 13 പേജുളള കത്തില്‍ ഗണേഷ്‌കുമാര്‍ വിശദമാക്കുന്നു.

ഗണേഷ് കുമാറിന്റെ ഈ കത്ത് എന്നെ ഏറെ വേദനിപ്പിച്ചെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ ഗണേഷ്‌കുമാറിന്റെ പല ആവശ്യങ്ങളിലും കഴമ്പുണ്ടെന്ന് ഇന്നസെന്റ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസില്‍ ജനങ്ങള്‍ 'അമ്മ സംഘടനയെ തെറ്റിദ്ധരിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ കൂടെയാണ് സംഘടനയെന്നും അദ്ദേഹം പറഞ്ഞു. രാജി വയ്ക്കുമെന്ന വാര്‍ത്ത വെറും പ്രചാരണം മാത്രമാണ്. ഞാന്‍ എന്റെ സ്വപ്നത്തില്‍ പോലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി,

https://www.facebook.com/Malayalivartha






















