അമ്മ'യില്‍ വനിതാ സംവരണം വേണ്ട:പ്രസിഡന്റ് ഇന്നസെന്റ്

താരസംഘടനയായ അമ്മയില്‍ വനിതകളെ മാറ്റി നിര്‍ത്തിയിട്ടില്ലെന്നും കഴിവുള്ളവര്‍ മുന്നോട്ട് വരണമെന്നും സംഘടനയുടെ അദ്ധ്യക്ഷനായ ഇന്നസെന്റ് പറഞ്ഞു. എന്നാല്‍ വനിതാ സംവരണത്തിലൂടെ അത് സാധ്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, അമ്മയുടെ അദ്ധ്യക്ഷ പദവി താന്‍ രാജിവയ്ക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത കള്ളമാണെന്നും താന്‍ രാജി വയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ നിര്‍ബന്ധിച്ചതിനാലാണ് ആ സ്ഥാനത്ത് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















