'പ്രിയപ്പെട്ട അപ്പുവിനെ' വരവേറ്റ് ദുല്‍ഖര്‍, ഈ ചിത്രത്തിന് വേണ്ടിയുള്ള പ്രയത്‌നമറിയാം...എല്ലാവിധ ആശംസകളും

മത്സരം കടുപ്പിക്കാന്‍ ആദ്യ ആശംസയുമായി ദുല്‍ഖര്‍. പിതാക്കന്‍മാരുടെ താരയുദ്ധത്തിന് ശേഷം ഇനി മലയാള സിനിമ കാത്തിരിക്കുന്നത് മക്കള്‍ യുദ്ധത്തിന്. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ സിനിമ ആദിയുടെ ചിത്രീകരണം തിരുവന്തപുരത്ത് തുടങ്ങിയിരിക്കുകയാണ്. മലയാളത്തില്‍ മറ്റൊരു താരപുത്രന്‍ കൂടി അരങ്ങേറുമ്പോള്‍ ആശംസയുമായി ആദ്യമെത്തിയത് മറ്റൊരു താരപുത്രന്‍. മറ്റാരുമല്ല യുവനിരയില്‍ ഏറ്റവുമധികം ആരാധകരുള്ള ദുല്‍ഖര്‍ സല്‍മാന്‍.
പ്രിയപ്പെട്ട അപ്പുവിന് പുതിയ സിനിമയിലെ ആദ്യ ദിന ചിത്രീകരണത്തിന് ആശംസകളറിയിക്കുന്നു ദുല്‍ഖര്‍. പ്രണവ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ നടത്തിയ തയ്യാറെടുപ്പുകള്‍ അറിയാമെന്നും ദുല്‍ഖര്‍. എല്ലാവരെയും രസിപ്പിക്കുന്ന ചിത്രമായിരിക്കട്ടെ ഇതെന്നും ദുല്‍ഖര്‍.
സിനിമയില്‍ മതിലുകളും കെട്ടിടങ്ങളും ചാടിക്കടന്ന് ഓടുന്നത് ഉള്‍പ്പെടെയുള്ള രംഗങ്ങളും സംഘട്ടനങ്ങളും ഉള്ളതിനാല്‍ പ്രണവ് മോഹന്‍ലാല്‍ ആറ് മാസത്തോളം വിദേശത്ത് പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നു.
ജീത്തു ജോസഫിന്റെ രണ്ട് സിനിമകളില്‍ സംവിധാന സഹായിയായിരുന്ന പ്രണവ് അരങ്ങേറ്റത്തിനും ജീത്തു ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. സതീഷ് കുറുപ്പാണ് ക്യാമറ. അനില്‍ ജോണ്‍സണ്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ലിന്റ ജീത്തുവാണ് കോസ്റ്റിയൂം ഡിസൈനര്‍. 
കൊച്ചിയിലും ബംഗളൂരുവിലും ചിത്രീകരിക്കുന്ന സിനിമ ഫാമിലി ആക്ഷന്‍ ത്രില്ലറെന്നാണ് ജീത്തു വിശേഷിപ്പിക്കുന്നത്. പ്രണവിനോട് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നും ആദ്യ ചിത്രമാകണമെന്നില്ല എന്നും പറഞ്ഞപ്പോള്‍ ഈ സിനിമയിലൂടെ തുടക്കമിടാമെന്ന് പറയുകയായിരുന്നുവെന്ന് തിരുവനന്തപുരത്ത് നടന്ന ലോഞ്ചില്‍ വച്ച് ജീത്തു ജോസഫ് പറഞ്ഞു. താര സിംഹാസനത്തിലേക്കുള്ള ചുവടുറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നിലവില്‍.
https://www.facebook.com/Malayalivartha






















