നടിക്കെതിരായ ക്വട്ടേഷനെ കുറിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ അറിഞ്ഞിരുന്നോ..?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവരെയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചത്. ദിലീപിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്റെ ചുമതല സഹോദരന്‍ അനൂപിനാണ്. ആലുവ പോലീസ് ക്ലബിലേക്കാണ് പോലീസ് ധര്‍മ്മജനെ വിളിപ്പിച്ചത്. ഡിവൈഎസ്പിയാണ് വിളിപ്പിച്ചതെന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു. സംവിധായകനും നടനുമായ നാദിര്‍ഷയുമായി അടുത്ത ബന്ധമാണ് മിമിക്രിയിലൂടെ എത്തിയ ധര്‍മജനുള്ളത്.
നാദിര്‍ഷയുടെ രണ്ടാംചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ ധര്‍മ്മജന്‍ പ്രധാന റോളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ചിത്രം തിയറ്ററിലെത്തിയത്. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തിടെ ദിലീപിന്റെ നേതൃത്വത്തില്‍ കാനഡയിലും അമേരിക്കയിലും നടത്തിയ സ്റ്റേജ് ഷോയിലെയും ഭാഗമായിരുന്നു ധര്‍മ്മജന്‍. അതേസമയം, നടിക്കെതിരേ ക്വട്ടേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സിനിമാലോകത്ത് നേരത്തെ തന്നെ സംസാരമുണ്ടായിരുന്നു. അമ്മയില്‍ അംഗങ്ങളായ പലര്‍ക്കും ഇതേപ്പറ്റി അറിവുണ്ടായിരുന്നു താനും.

കാവ്യ മാധവന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ പാപ്പി അപ്പച്ച എന്ന ചിത്രം മുതല്‍ ധര്‍മജന്‍ ദിലീപ് ചിത്രങ്ങളുടെ ഭാഗമാണ്. പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തില്‍ പറയുന്ന സൗണ്ട് തോമ എന്ന സിനിമയിലും ധര്‍മജന്‍ അഭിനയിച്ചിരുന്നു. അതേസമയം, ധര്‍മജനെ പോലീസ് വിളിപ്പിച്ചതോടെ താരങ്ങള്‍ പലരും അങ്കലാപ്പിലാണ്.

https://www.facebook.com/Malayalivartha






















