മഞ്ജു വാര്യരെ ചോദ്യം ചെയ്തു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരെ എ ഡിജിപി സന്ധ്യ നേരിട്ട് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ആലുവാ പോലീസ് ക്ലബില്‍ ഹാജരാകാന്‍ വിസ്സമ്മതിച്ച മഞ്ജുവിനെ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ വച്ചാണ് ചോദ്യം ചെയ്തത്.
ദിലീപിനെ വിളിപ്പിക്കും മുമ്പ് അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിനിടെ മഞ്ജുവിനോട് എ ഡിജിപി സന്ധ്യ തട്ടിക്കയറിയെന്നും മംഗളം വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ജുവിന്റെ സുഹൃത്തായ പുഷ് ശ്രീകുമാറിനെയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഞ്ജുവിനെ ചോദ്യം ചെയ്‌തെന്ന വാര്‍ത്ത നടിയുടെ അടുത്ത വൃത്തങ്ങള്‍ നിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha






















