ചര്‍ച്ച ചെയ്ത് ചെയ്ത് ഏഷ്യാനെറ്റ് കുതിക്കുന്നു!

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയെയും ചോദ്യം ചെയ്തത് ഏഷ്യാനെറ്റിന് അനുഗ്രഹമായി. ഇതിന് ശേഷം ഏഷ്യാനെറ്റ് ചാനലിന്റെ റേറ്റിംഗ് കൂടി. പ്രത്യേകിച്ച് ന്യൂസ് അവര്‍ പരിപാടിയുടെ. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെ നടത്തുന്ന ന്യൂസ് അവര്‍ ശരാശരി 25000 പേരോളമാണ് കണ്ടിരുന്നത്. എന്നാല്‍ കേസില്‍ പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെ നടത്തിയ ചര്‍ച്ചകളില്‍ അത് ഒരു ലക്ഷം മുതല്‍ ഒന്നേ മുക്കാന്‍ ലക്ഷം വരെയായി. വിനു.വി ജോണ്‍ ആങ്കറായി എത്തുമ്പോഴാണ് റേറ്റിംഗ് കൂടുന്നത്. അതിനാലാണ് മിക്ക ദിവസവും വിനു ആങ്കറാകുന്നത്.
തുടര്‍ച്ചയായ 12 ദിനം ഇന്നലെയും ചര്‍ച്ച നടത്തി. ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ ഉള്‍പ്പെടെ മാറ്റിയ സംഭവങ്ങളുണ്ടായിട്ടും ചര്‍ച്ച ചെയ്തില്ല എന്നത് ശ്രദ്ധേയം. സംഭവം വിവാദമായപ്പോള്‍ സിനിമയിലെ ചില ഉന്നതര്‍ ഏഷ്യാനെറ്റ് എം.ഡി മാധവനെ സ്വാധീനിച്ച് ചര്‍ച്ചകള്‍ വലിയ രീതിയില്‍ നടത്താതിരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ചാനലിന്റെ ബിസിനസ് നടക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്ന് മാനേജ്‌മെന്റിന് വ്യക്തമായി അറിയാം. അതുകൊണ്ട് വഴങ്ങേണ്ട കാര്യമില്ലെന്ന് തീരുമാനിച്ചു.
താരങ്ങളെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും അവരുടെ ഇന്റര്‍വ്യൂവും മറ്റ് പരിപാടികളും സംപ്രേഷണം ചെയ്ത് റേറ്റിംഗ് കൂട്ടുന്നത് ഏഷ്യാനെറ്റിന്റെ പല ചാനലുകളാണ്. ഇത് പല താരങ്ങള്‍ക്കും അറിയാം. എന്നാല്‍ പ്രതികരിക്കാന്‍ ഭയമാണ്. ഏഷ്യാനെറ്റ് അവാര്‍ഡ് നിശയില്‍ എല്ലാ താരങ്ങളും പ്രതിഫലം പറ്റാതെയാണ് പങ്കെടുക്കുന്നത്. അതിലൂടെ മാത്രം ചാനലിന് കോടികളാണ് വരുമാനമായി ലഭിക്കുന്നത്. താരങ്ങളുമായി ബിസിനസ് ബന്ധമല്ലാതെ മറ്റൊന്നും വേണ്ടെന്നാണ് പുതിയ സംഭവത്തിലൂടെ മനസിലാക്കുന്നത്.
https://www.facebook.com/Malayalivartha






















