ദിലീപിനെ കൂട്ടിക്കൊണ്ട് പോകാന്‍ ആലുവ പോലീസ് ക്ലബിലെത്തിയ നടന്‍ സിദ്ദിഖിനെയും, കാവ്യ മാധവനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കൂട്ടിക്കൊണ്ട് പോകാന്‍ ആലുവ പോലീസ് ക്ലബില്‍ എത്തിയ നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി സിദ്ദിഖിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിക്കും. ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തിന് പിന്നാലെയാണ് സിദ്ദിഖിനെയും വിളിപ്പിക്കുന്നത്.
സിദ്ദിഖില്‍ നിന്നും എന്തൊക്കെ വിവരങ്ങളാണ് പോലീസ് തേടുന്നതെന്ന് വ്യക്തമല്ല. കേസന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് സിദ്ദിഖിനെ വിളിച്ചു വരുത്താനുള്ള തീരുമാനം. കഴിഞ്ഞ ആഴ്ച ആലുവ പോലീസ് ക്ലബില്‍ ദിലീപിനെയും നാദിര്‍ഷയേയും പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനൊടുവില്‍ സിദ്ദിഖ് ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു.

കൂടാതെ കാവ്യാ മാധവനെയും അമ്മ ശ്യാമളാ മാധവനെയും ചോദ്യം ചെയ്യും . റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് കടക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെയും 'അമ്മ ശ്യാമളാ മാധവനെയും ചോദ്യം ചെയ്യുന്നത്.

കാവ്യയില്‍ നിന്ന് എന്തൊക്കെ കാര്യങ്ങളാണ് അറിയാനുള്ളതെന്നത് വ്യക്തമല്ല. കേസന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് കാവ്യയെ വിളിച്ചുവരുത്താനുള്ള തീരുമാനം. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ചോദ്യംചെയ്യലിന്റെ പരിധിയില്‍ വരുമെന്നാണ് സൂചന. പള്‍സര്‍ സുനിക്കൊപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://www.facebook.com/Malayalivartha






















