മികച്ച സിനിമകള്‍ ചെയ്യാനുള്ള മത്സരം മാത്രം; മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാണോ എന്നറിയില്ല : എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ

മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാണോ എന്നറിയില്ല, അവാര്‍ഡ് വിനായകനും മണികണ്ഠനും സമര്‍പ്പിക്കുന്നുവെന്ന് നിവിന്‍. ബിഹൈന്‍ഡ് വുഡ്‌സ് വെബ് സൈറ്റ് ഈ വര്‍ഷം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തിന് നല്‍കിയ പുരസ്‌കാരങ്ങളില്‍ മലയാളത്തില്‍ നിന്ന് മികച്ച നടനായത് നിവിന്‍ പോളിയായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു നിവിന്‍ പോളിക്ക് അവാര്‍ഡ്. നിവിന്‍ പോളിക്ക് ദുല്‍ഖര്‍ സല്‍മാന്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്. വിനായകനും മണികണ്ഠനുമാണ് നിവിന്‍ പോളി ഈ പുരസ്‌കാരം സമര്‍പ്പിച്ചത്. കമ്മട്ടിപ്പാടം എന്ന സിനിമയിലെ ഇവരുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
(കഴിഞ്ഞ വര്‍ഷം ഇവിടെ വന്നത് അവാര്‍ഡ് കൊടുക്കാന്‍ വേണ്ടിയായിരുന്നു. ഈ വര്‍ഷം എന്റെ ആദ്യ തമിഴ് സിനിമ റിച്ചി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ അവാര്‍ഡിന് ഞാന്‍ അര്‍ഹനാണോ എന്നെനിക്ക് അറിയില്ല, കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ എന്നേക്കാള്‍ മികച്ച രീതിയില്‍ അഭിനയിച്ച നടന്‍മാരുണ്ട്. അതുകൊണ്ട് തന്നെ ഗംഭീര പ്രകടനം നടത്തിയ ആ രണ്ട് നടന്‍മാര്‍ക്ക് ഞാന്‍ അവാര്‍ഡ് സമ്മാനിക്കുന്നു. വിനായകനും മണികണ്ഠനും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. നിവിന്‍ പോളി)
റിച്ചീ എന്ന ചിത്രത്തിലൂടെ തമിഴില്‍ നായക അരങ്ങേറ്റം കുറിക്കുകയാണ് നിവിന്‍ പോളി. നേരത്തെ നിവിന്‍ പോളിയുടെ പ്രേമം തമിഴകത്തും തരംഗം സൃഷ്ടിച്ചിരു.
https://www.facebook.com/Malayalivartha






















