ഇന്നസെന്റിനെതിരെ കേസെടുക്കണം:നടി രഞ്ജിനി

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ നടനും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിനെതിരെ കേസെടുക്കണമെന്ന് നടി രഞ്ജിനി. ഡിജിപിയോടും വനിതാ കമ്മീഷനോടും രഞ്ജിനി ഇക്കാര്യം ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്മ യോഗത്തിന് ശേഷവും കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലും ഇന്നസെന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇന്നസെന്റ് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ രോക്ഷം കൊള്ളിച്ചുവെന്നും രഞ്ജിനി പറഞ്ഞു.
ഇന്നസെന്റ് ചേട്ടാ... ഇത് നിങ്ങള്‍ അഭിനയിക്കുന്ന സിനിമയിലെ കോമഡി സീനല്ല. ഈ അണ്‍പ്രൊഫഷണലിസം അവസാനിപ്പിക്കൂ. ഒന്നുകില്‍ അമ്മയിലെ സ്ഥാനം രാജിവയ്ക്കൂ. അല്ലെങ്കില്‍ രണ്ടും. എം.പി കൂടിയായ ഇന്നസെന്റിന് രാഷ്ട്രീയക്കാരന് വേണ്ട ഗുണങ്ങളൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പാര്‍ലമെന്റില്‍ അദ്ദേഹം എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും മലയാളികള്‍ കേട്ടതാണെന്നും രഞ്ജിനി പറഞ്ഞു.
അമ്മ തമാശയ്ക്ക് വേണ്ടിയുള്ള സംഘടനയല്ല. അതുകൊണ്ട് തമാശ നിര്‍ത്തി സ്ത്രീകളെ വേദനിപ്പിക്കാതെ ഗൗരവമായി ജോലി ചെയ്യണം. ഇന്നസെന്റിനെതിരെ കേസെടുക്കുന്നത് സാധാരണക്കാര്‍ക്ക് കൂടി മാതൃകയാകണം. ഒരു വശത്ത് സ്ത്രീകളെ ആദരിക്കാന്‍ പറയുമ്പോള്‍ മറുവശത്ത് സ്ത്രീകളെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. എപ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് ആദരവും പരിഗണനയും ലഭിക്കുന്നതെന്നും രഞ്ജിനി ചോദിച്ചു.
https://www.facebook.com/Malayalivartha






















