പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി സിനിമയിലേയ്ക്ക് മലയാളത്തിലല്ലെന്നു മാത്രം

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടേയും മകള്‍ കല്ല്യാണി സിനിമയിലേയ്ക്ക് വരുന്നു. മോഹല്‍ലാലിന്റെ മകന്‍ പ്രണവുമായി നേരത്തെ സിനിമയില്‍ വരുമെന്ന് അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും. ഇപ്പോഴാണ് തരാകുമാരിയുടെ അരങ്ങേയറ്റം. തെലുങ്കു സിനിമയിലൂടെയാണു കല്ല്യാണി അരങ്ങേറ്റം കുറിക്കുന്നത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അഖിനേനിയാണു കല്ല്യാണിയുടെ നായകനായി എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കല്ല്യാണി സഹസംവിധായികയായി സിനമയില്‍ ഉണ്ടായിരുന്നു. വിക്രവും നയന്‍താരയും ഒന്നിച്ച ഇരുമുഖന്റെ സഹസവിധായികയായിരുന്നു കല്ല്യാണി. ഒരു ദേശിയ ദിനപത്രമാണ് കല്ല്യാണിയുടെ അരങ്ങേറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















