പ്രേക്ഷകരെ ഞെട്ടിച്ച് ആസിഫ് അലിയുടെ വെളിപ്പെടുത്തല്‍...

കുട്ടിത്തമുള്ള നടനെന്നാണ് ആസിഫ് അലിയെ ഏവരും വിശേഷിപ്പിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറയുന്ന ആസിഫ് അടുത്തിടെ സ്വകാര്യ ചാനലില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ആസിഫ് അലിയും ജിസ് ജോയിയുമാണ് ഒന്നും ഒന്നും മൂന്നില്‍ റിമി ടോമിക്കൊപ്പം അതിഥികളായി എത്തുന്നത്.
ആദമിന് കൂട്ടായി അനിയത്തി എത്തിയതിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. സമയുടെ പ്രസവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് താന്‍ മംമ്തയെ പ്രണയിച്ചിരുന്നു എന്ന് നടന്‍ പറഞ്ഞത്. പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി പരിപാടിയിലെത്തുന്ന അതിഥികളെ വെള്ളം കുടിപ്പിക്കുന്ന റിമി ടോമിയും ഇത്തവണ ഉത്തരം മുട്ടുന്നുണ്ട്. ഉരുളക്കുപ്പേരി പോലുള്ള മറുപടിയാണ് ആസിഫ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മംമ്തയോടു പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴും ആ പ്രണയം മനസ്സില്‍ അവശേഷിക്കുന്നുണ്ടോയെന്ന് റിമി ടോമി താരത്തോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ ലിപ് ലോക്ക് ചെയ്തില്ലേയെന്നും അവതാരക ചോദിക്കുന്നുണ്ട്. റിമിയുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി എന്താണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം. എന്നത്തേയും പോലെ പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായാണ് ഇത്തവണയും റിമി ടോമി എത്തുന്നത്.

https://www.facebook.com/Malayalivartha






















