ആദ്യം കാവ്യയോടൊപ്പം ക്ഷേത്ര ദര്‍ശനം കൊടുങ്ങല്ലൂരിൽ, ഇത്തവണ ദിലീപ് ഒറ്റയ്ക്ക് കടുങ്ങല്ലൂരിൽ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ അന്വേഷണം നടക്കുന്നതിനിടെ താരം വീണ്ടും ക്ഷേത്രദര്‍ശനത്തിന്. ആലുവാ കടുങ്ങല്ലൂര്‍ ക്ഷേത്രത്തിലാണ് ദിലീപ് ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭാര്യ കാവ്യാ മാധവനൊപ്പം ദിലീപ് ദര്‍ശനത്തിനെത്തിയിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് ക്ഷേത്രം തുറന്നയുടനെയാണ് ദിലീപും കാവ്യയും എത്തിയത്. ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും ശ്രീ കുരുംബ ക്ഷേത്രത്തില്‍ നടത്തി അഞ്ചുമണിയോടെ ഇവര്‍ മടങ്ങിയിരുന്നത്. കൂടാതെ 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. വടക്കേനടയില്‍ എത്തിയ ഇവര്‍ ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് പുറത്തിറങ്ങി മറ്റൊരുകാറില്‍ മടങ്ങി.

ഇടയ്ക്കിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ എത്താറുണ്ടായിരുന്ന ദിലീപ് മുമ്പൊക്കെ ക്ഷേത്രം അധികൃതരെ അറിയിച്ചിരുന്നു. ഇത്തവണ ആരെയും അറിയിച്ചില്ല. കാവ്യാ മാധവനുമായുള്ള വിവാഹശേഷം ആദ്യമായാണ് ദിലീപ് ഇവിടെയെത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെയും നാദിര്‍ഷയെയും ജൂണ്‍ 28ന് 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നിലപാട്

https://www.facebook.com/Malayalivartha






















