തന്റെ ഫോട്ടോ ഉപയോഗിച്ച് മാനത്തിന് വിലപേശൽ; യുവാവിനെ കുടുക്കാൻ ജേജി ചെയ്തത്...

തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ധീരമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലും അവതാരികയുമായ ജേജി ജോണ്‍. ജേജി ജോണ്‍ തന്റെ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വാട്‌സ് ആപ്പിലൂടെ മറ്റ് സ്ത്രീകള്‍ക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീര്‍ത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതല്‍ 32 വരെ വയസു പ്രായമുള്ള ആണ്‍കുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകള്‍ യുവാവ് മറ്റ് സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തത്. പല സ്ത്രീകള്‍ക്കും ഇത്തരത്തില്‍ മെസേജുകള്‍ ചെന്നെങ്കിലും ഇവന്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവിനെതിരെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.
യുവാവ് അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് അനു പാലത്തിങ്കല്‍ തന്റെ തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അപ്പോഴാണ് തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങള്‍ പരക്കുന്നതായി ജേജി അറിയുന്നത്.
തുടര്‍ന്ന് അനുവുമായി സംസാരിച്ചതിനു ശേഷം ജേജി തന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇക്കാര്യം ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ ഇത് ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള മെസേജുകള്‍ ചെന്നതായി മറ്റ് പതിനഞ്ചോളം സ്ത്രീകള്‍ യുവാവിനെതിരെയുള്ള പരാതികള്‍ തന്നോട് പങ്കുവച്ചതായും ജേജി പറയുന്നു.
കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയ ജേജി ജോണ്‍ സൈബര്‍ സെല്ലിലും പരാതി നല്‍കി. മുന്‍ മിസിസ് തിരുവനന്തപുരവും ഗ്രൂമിങ് സ്‌റ്റൈലിസ്റ്റ് എക്‌സ്‌പേര്‍ട്ടും സെലിബ്രിറ്റി ഷെഫും അവതാരികയുമാണ് ജേജി ജോണ്‍. എന്നാൽ ആരോപണ വിധേയനായ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ ഫേസ്ബുക്ക് പലപ്പോഴായി ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും. ഇത് റിക്കവർ ചെയ്തെടുത്തിരിക്കുകയാണെന്നും, ഫേസ്ബുക്കിൽ കുറിക്കുന്നു.

ഫേസ്ബുക്കിൽ തനിക്കെതിരെ വന്ന ഒരു പോസ്റ്റ് തനിക്കും തന്റെ കുടുംബത്തിനും മാനസികമായി ശല്യപ്പെടുത്തുന്ന വിഷയമായി മാറിയിരിക്കുകയാണെന്നും, ഇത് മറ്റുള്ളവരെയും എന്റെ ബന്ധു മിത്രാദികളെയും അറിയിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിയ്ക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.
https://www.facebook.com/Malayalivartha






















