പ്രണവിനെ അഭിനയിക്കാന്‍ ആകര്‍ഷിച്ച ആ ഘടകത്തെ കുറിച്ച് പറഞ്ഞ് ജിത്തു ജോസഫ്

താര പുത്രന്മാര്‍ മലയാള സിനിമയിലേയ്ക്ക് എത്തി തുടങ്ങിയപ്പോള്‍ മുതല്‍ ഉയര്‍ന്നതാണ് പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍. എന്നാല്‍ യാത്രയും വായനയുമായി കഴിഞ്ഞ പ്രണവിന് അഭിനയം വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ആരാധകരില്‍ നിന്നും കുടുംബത്തില്‍ നിന്നും സിനിമ ഒന്നു നോക്കൂ എന്ന അഭിപ്രായം ശക്തമായതോടെയാണ് അഭിനയിക്കാമെന്ന് പ്രണവ് സമ്മതിച്ചത്. അതും ഒരു കണ്ടീഷനില്‍. അഭിനയം തനിക്ക് സന്തോഷം തന്നാല്‍ തുടരും. ഇല്ലെങ്കില്‍ ആദ്യ ചിത്രത്തോടെ നിര്‍ത്തും. എന്തായാലും 'ആദി' ആയി ആദ്യ ചിത്രത്തിലൂടെ പ്രണവ് എത്തുകയാണ്.
എന്നാല്‍ ആദിയില്‍ അഭിനയിക്കാന്‍ പ്രണവിനെ സമീപിച്ചപ്പോള്‍ വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. പക്ഷേ സിനിമയില്‍ നായികയുണ്ട് പ്രണയമില്ലെന്ന് പറഞ്ഞതോടെ അഭിനയിക്കാമെന്ന് പ്രണവ് സമ്മതിക്കുകയായിരുന്നു. പ്രണയമില്ലെന്നതാണ് പ്രണവിനെ ആകര്‍ഷിച്ച ഘടകമെന്ന് ജിത്തു പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തായിരുന്നു ആദിയുടെ പൂജ. മോഹന്‍ലാലിന്റെ ഒടിയന്‍, വെളിപാടിന്റെ പുസ്തകം എന്നിവയുടെ ഫസ്റ്റലുക്കും ടീസറും പുറത്തിറക്കുകയും ചെയ്തു. ഇതുവരെ എട്ടു സിനിമകള്‍ ചെയ്തു. എന്നാല്‍ ഇതുവരെ അനുഭവിക്കാത്ത ടെന്‍ഷനാണ് പ്രണവ് ചിത്രം ചെയ്യുമ്പോള്‍. എവിടെ ചെന്നാലും ചിത്രത്തേക്കുറിച്ചുള്ള ചോദ്യങ്ങളാണെന്നും ജിത്തു ജോസഫ് പറഞ്ഞു. ചില കള്ളങ്ങള്‍ മാരകമായേക്കാം എന്നാണ് ആദിയുടെ ടാഗ് ലൈന്‍.
https://www.facebook.com/Malayalivartha






















