സംഘര്‍ഷഭരിതമായ വികാരങ്ങളെ അതേ തീവ്രതയോടെ പാടിയ കാവ്യയുടെ പാട്ട് വൈറലാകുന്നു

നടി കാവ്യാ മാധവന്‍ പാടിയ ഹാദിയ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. കാവ്യയുടെ തീക്ഷ്ണമായ ആലാപനം. ചടുലമാണ് ഈ പാട്ട്. ശരത്തിന്റേതാണ് സംഗീതം. പാട്ടിന്റെ വിഡിയോയിലുള്ള സംഘര്‍ഷഭരിതമായ വികാരങ്ങളെ അതേ തീവ്രതയോടെ പാടുന്നു കാവ്യ. മനസില്‍ മുഴങ്ങുന്ന ആലാപനം. രണ്ടു മിനിറ്റ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഗാനം കാവ്യ ഇതുവരെ പാടിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. കാവ്യ ഇതേ രീതിയില്‍ പാടുന്നതും ഇതാദ്യം.
ശരത്തിന്റെ സംഗീതത്തില്‍ ഒരു ഗാനം ആലപിക്കണമെന്നു വലിയ ആഗ്രഹമായിരുന്നുവെന്ന് കാവ്യ പറഞ്ഞു. ശരത്തിന്റെ വലിയ ആരാധികയായ താന്‍ ഇതേപ്പറ്റി അദ്ദേഹത്തോടു പറഞ്ഞിട്ടുമുണ്ട്. മുരുകന്‍ കാട്ടാക്കട എഴുതിയ മനോഹരമായ വരികളാണു പാട്ടിനുള്ളത്. പാട്ട് എല്ലാവരും കേള്‍ക്കണമെന്നും. കാവ്യ അഭ്യര്‍ത്ഥിക്കുന്നു.
കാവ്യ അഭിനയത്തില്‍ തിളങ്ങുന്നതിനോടൊപ്പം എഴുത്തുകാരിയായും തിളങ്ങിയിട്ടുണ്ട്. എഴുതിയ കവിതകള്‍ കോര്‍ത്തണക്കി കാവ്യദലങ്ങള്‍ എന്ന പേരിലൊരു സംഗീത ആല്‍ബം 2012ല്‍ പുറത്തിറക്കി പ്രശംസ നേടിയിരന്നു. മാറ്റിനി എന്ന ചിത്രത്തില്‍ മൗനമായ് മനസില്‍ എന്നൊരു പാട്ടും പാടിയിട്ടുണ്ട്. വണ്‍ വേ ടിക്കറ്റ് എന്ന ചിത്രത്തില്‍ ഖല്‍ബിനുള്ളിലൊരു...., ആകാശവാണി എന്ന ചിത്രത്തില്‍ കാലം നീയങ്ങു പോയോ... എന്ന ഗാനത്തിന്റെയും വരികള്‍ രചിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha






















