സിനിമാരംഗത്തെക്കുറിച്ച് തുറന്നു പറച്ചിലുകളുമായി ബീന പോള്‍

കിടക്ക പങ്കിടല്‍ മാത്രമല്ല സിനിമാ രംഗത്തെ പ്രശ്‌നങ്ങളെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സന്‍ ബീന പോള്‍. സിനിമാ രംഗത്ത് കിടക്ക പങ്കിടാന്‍ പറയുന്നത് മാത്രമാണ് പ്രധാന പ്രശ്‌നമെന്നും അതാവശ്യപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ലൈംഗിക ചുവയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ സിനിമയിലെ സത്രീകള്‍ രസത്തോടെ കേട്ടിരിക്കുമെന്ന് കരുതുന്നവരുണ്ടെന്നും ബീന പോള്‍ പറയുന്നു.
രാത്രിയില്‍ തുടര്‍ച്ചയായി ഫോണില്‍ സന്ദേശങ്ങള്‍ അയക്കുന്നവരെ കുറിച്ചും പരാതികള്‍ കേട്ടിട്ടുണ്ടെന്നും പരാതിപ്പെട്ടാല്‍ അവര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും എന്നാല്‍ പരാതിപ്പെടില്ലെന്ന ധാരണയാണ് പലര്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. ദേവദാസി സമ്പ്രദായത്തിന്റെ പാരമ്പര്യം നാടകത്തിലും തുടര്‍ന്ന് സിനിമയിലും വന്നുവെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന എത്രയോ പേരുണ്ടെന്നും കാലം മാറിയത് അവര്‍ അറിയുന്നില്ലെന്നും ബീനാ പോള്‍ വ്യക്തമാക്കുന്നു.
സിനിമ ഒരു പാരമ്പര്യ തൊഴിലല്ലെന്നും അതൊരു പ്രൊഫഷണല്‍ രംഗമായിരിക്കുന്നുവെന്നും അതുകൊണ്ട് പ്രൊഫഷണലായ അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അല്ലാത്തവര്‍ സിനിമ വിട്ടു പോകണമെന്നും സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം സിനിമയില്‍ നല്‍കുന്നില്ലെന്ന് പഴയ പരാതിയാണെന്നും ഇന്ന് സിനിമയില്‍ വേണ്ടത് തുല്യബഹുമാനമാണെന്നും ബീനാ പോള്‍ പറയുന്നു. സ്ത്രീകള്‍ കൈകോര്‍ത്തത് പുരുഷന്‍മാര്‍ക്ക് എതിരായല്ലെന്നും സിനിമയ്ക്ക് വേണ്ടിയാണെന്നും നല്ല സിനിമയ്ക്ക് വേണ്ടി നല്ല ജീവിതത്തിന് വേണ്ടിയാണെന്നും ബീന പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















