മലയാള സിനിമയെ ഞെട്ടിക്കാന്‍ അവര്‍ വരുന്നു നിവിന്‍ നായകന്‍, അജു നിര്‍മാണം, ധ്യാന്‍ സംവിധാനം, നയന്‍താര നായിക

മലയാള സിനിമയില്‍ ശ്രീനിവാസന്‍ നായകനായ വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. വീണ്ടും ഒരു ദിനേശനും ശോഭയും. ഈ സിനിമയില്‍ ദിനേശനും ശോഭയും അവരുമായി ഒരു ബന്ധവുമില്ലാത്തതാണ്. നിവിന്‍ പോളിയാണ് പുതിയ ദിനേശന്‍. ശോഭയായി നയന്‍താരയുമെത്തുന്നു.ഇതിനേക്കാളൊക്കെ ഉപരി ഈ ചിത്രം സംവിധാനം ചെയ്യുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. മലയാളികളുടെ പ്രിയ നടന്‍ അജു വര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണിവര്‍.
അജുവിന്റേയും ധ്യാനിന്റെയും സിനിമ ലോകതെ ഒരു പുതിയ ചുവടു വയ്പ്പാണിത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അച്ഛന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രത്തിലെ പേര് കടമെടുത്താണ് ധ്യാന്‍ സംവിധായകനായി തുടക്കം കുറിക്കുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലായിരുന്നു പ്രേക്ഷകരെ ആവേശത്തിലാക്കിയ വെളിപ്പെടുത്തലുകള്‍ നടന്നത്. ശ്രീനിവാസന്‍, ധ്യാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഷാന്‍ റഹ്മാനാണു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha






















