കുടുംബത്തെ തൊട്ടുകളിച്ചത് സഹിച്ചില്ല; ഗൂഢാലോചനയ്ക്ക് പിന്നിലെ ചുരുളഴിയുമ്പോൾ...

നടിയെ ആക്രമിക്കാൻ കാരണം റിയൽ എസ്റ്റേറ്റ് ഇടപാടുകളോ പണമിടപാടുകളോ ആയിരുന്നില്ല., ദിലീപിന്റെ കുടുംബ വിഷയം തന്നെയായിരുന്നു. 4വർഷം മുമ്പ് മുതൽ തുടങ്ങിയ വൈരാഗ്യം നടി ക്രൂരമായി ആക്രമിക്കപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചു. താൻ ഏറെ സ്നേഹിച്ചിരുന്ന മഞ്ജു വാര്യർ തന്നിൽ നിന്നും അകലാൻ കാരണം ആക്രമിക്കപ്പെട്ട നടി ആയിരുന്നു എന്ന് ദിലീപ് ഉറച്ചു വിശ്വസിച്ചു.
ഗൾഫ് പരിപാടിയിൽ കാവ്യാ മാധവനുമായുള്ള ബന്ധം നേരിൽ കണ്ട അക്രമിക്കപ്പെട്ട നടി ആ വിവരം അപ്പോൾ തന്നെ ദിലീപിന്റെ ആദ്യ ഭാര്യയായിരുന്ന മഞ്ജുവിനെ അറിയിച്ചിരുന്നു. ഫോണിൽ അറിയിച്ച കാര്യങ്ങൾ വിശദമായി നേരിൽ കണ്ടപ്പോഴും പറഞ്ഞു. കാവ്യയുമായി രഹസ്യ ബന്ധവും മഞ്ജുവുമായി വിവാഹ ബന്ധവും എന്ന രഹസ്യം പൊളിഞ്ഞതായിരുന്നു ദിലീപിന്റെ ഒന്നാമത്തെ ശത്രുത. അതിനു മുഖ്യ കാരണം അക്രമിക്കപ്പെട്ട നടിയാണ്.
ഇതെല്ലാം അറിഞ്ഞ മഞ്ജു പൊട്ടിത്തെറിച്ച് വിവാഹ മോചനത്തിനായി യാചിക്കുകയായിരുന്നു. തന്റെ മകളെ ദിലീപിനൊപ്പം നിർത്തി പോകുമ്പോൾ മഞ്ജുവിന്റെ മനസ്സിൽ കാവ്യയിലേയ്ക്ക് ദിലീപ് അടുക്കില്ലെന്നായിരുന്നു. പക്ഷെ എന്തുകൊണ്ടോ മഞ്ജു ആ കാര്യത്തിൽ പരാചിതയായി. സ്വത്തും പണവും, സ്വന്തം മകളേ പോലും ദിലീപിനായി വിട്ടു നല്കി ഹൃദയം തകർന്ന് മഞ്ജു വാര്യർ വേർപിരിയുകയായിരുന്നു. ഒടുവിൽ മഞ്ജുവിനെ ഞെട്ടിച്ച് മകളെ ഒപ്പം നിർത്തി ദിലീപ് എന്ന കൗശലക്കാരൻ കാവ്യയെ സ്വന്തമാക്കി.
മഞ്ജുവിനെ ജീവനു തുല്യം സ്നേഹിച്ച ദിലീപിന് അതു നഷ്ടമായത് ആക്രമിക്കപ്പെട്ട നടിയിലൂടെയായിരുന്നു. മാത്രമല്ല കാവ്യാ മാധവനെ പറ്റി സമൂഹത്തിൽ അവമതിപ്പും, സ്വഭാവ ദൂഷ്യവും എന്ന തരത്തിൽ വിലയിരുത്തലിന് നടിയുടെ വിവരം ചോർത്തൽ കാരണമായി എന്നും ദിലീപ് വിശ്വസിച്ചിരുന്നു, ഇതിനെല്ലാം കണക്കിന് പക വീട്ടൻ ക്രൂരനായ ആ മനുഷ്യൻ ..നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തുകയായിരുന്നു.
ഇതിലൂടെ നടിയുടെ വിവാഹം മുടക്കാനും ലക്ഷ്യമിട്ടു. ഇതെല്ലാം ഇപ്പോൾ ജയിലിലേക്കുള്ള വിഷയമായി ദിലീന്റെ ജീവിതത്തിൽ വന്നു. മാത്രമല്ല സിനിമാ ജീവിതവും തകർന്നു. ജന പ്രിയ നായകൻ എന്ന ഇമേജിൽനിന്നും ക്രിമിനൽ എന്നതിലേക്ക് ജനം വലിച്ചിട്ടു. ദിലീപിന്റെ കുടുംബ വിഷയവുമായി ബന്ധപ്പെട്ടാണ് സിനിമാ താരങ്ങളുടെ ഡ്രൈവറായ പള്‍സര്‍ സുനിക്ക് താരം ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് സൂചന. ക്വട്ടേഷന്‍ റിയല്‍ എസ്റ്റേറ്റ് വിഷയത്തിലല്ലെന്നും ദിലീപിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി.
ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നടി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായത് പ്രതിസന്ധിയിലായിരിക്കുന്നത് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകരെ കൂടിയാണ്. പോസ്റ്റ് പൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന രാമലീല എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ദിലീപിന്റെ അറസ്റ്റ് വലിയ തിരിച്ചടിയായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസ് ഇപ്പോൾ തന്നെ മാറ്റിവച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ പുതിയ തീയതിയിലും ചിത്രം റിലീസ് ചെയ്യാനാവുമോ എന്നുറപ്പില്ല. 14 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലൈ ആദ്യവാരത്തിലാണ് രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. . നടന്റെ അറസ്റ്റ് ഈ മൂന്ന് ചിത്രങ്ങള്‍ക്കും വലിയ ആഘാതമായി മാറിയിരിക്കുകയാണ്. പല സിനിമകളുടെയും ചിത്രീകരണം ഇതുമൂലം കഴിഞ്ഞ ഒരു മാസമായി മുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ അറസ്റ്റ് കൂടി ആയതോടെ ഇവയെല്ലാം പൂർണമായി നിന്നുപോകുമെന്ന് ഉറപ്പ്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി മലയാള സിനിമയെ കാത്തിരിക്കുന്നതെന്ന് വ്യക്തം.
ദിലീപ് കുറ്റക്കാരനല്ല എന്നാണ് ഇതുവരെ മലയാള സിനിമാതാരങ്ങൾ കരുതിയിരുന്നത്. അത്രത്തോളം തീവ്രമായിരുന്നു ആ വിശ്വാസം. അറസ്റ്റ് സംഭവിച്ചതോടെ എന്തുപറയണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാണ് താരങ്ങളും അണിയറപ്രവർത്തകരും. മുൻനിര താരങ്ങൾ ആരും പ്രതികരിച്ചിട്ടില്ല. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണ്. താരസംഘടനയായ ‘അമ്മ’യുടെ പ്രതികരണം ലഭ്യമായിട്ടില്ല. മറ്റ് സിനിമാസംഘടനകളും നിശബ്ദത പാലിക്കുകയാണ്.
https://www.facebook.com/Malayalivartha






















