മകൾ അനാഥമാകാതിരിക്കാൻ ശക്തമായ നിലപാടുമായി മഞ്ജു!!

ഒരിക്കല്‍ തനിക്കുവേണ്ടി ആര്‍പ്പു വിളിച്ച ജനക്കൂട്ടം ഇന്ന് കാട്ടു കള്ളാ എന്നാര്‍ത്ത് വിളിക്കുമ്പോഴും ദിലീപ് കൈ വീശിക്കൊണ്ട് മുന്നോട്ടു പോയി. തന്നെ കുടുക്കിയതാണെന്ന് ദിലീപ് വിളിച്ചുപറഞ്ഞു. ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞ ദിലീപ് പോലീസ് വാനിലേക്ക് കയറ്റുമ്പോള്‍ സന്തോഷത്തോടെ പ്രതികരിച്ചു. ചുറ്റിലും തിങ്ങിക്കൂടിയ ജനങ്ങളുടെ തെറിവിളികള്‍ക്കും ദിലീപിന്റെ പുഞ്ചിരി മായ്ക്കാന്‍ കഴിഞ്ഞില്ല. ദിലീപിന്റെ അറസ്റ്റിൽ ഞെട്ടിത്തരിച്ചുനില്കുകയാണ് മലയാള സിനിമാലോകം.
അത് ഒരു നായികനടിക്കെതിരായ ആക്രമണക്കേസിലാണ് എന്നത് ആഘാതത്തിന്റെ അളവ് കൂട്ടുന്നു. ദിലീപ് കുറ്റക്കാരനല്ല എന്നാണ് ഇതുവരെ മലയാള സിനിമാതാരങ്ങൾ കരുതിയിരുന്നത്. അത്രത്തോളം തീവ്രമായിരുന്നു ആ വിശ്വാസം. അറസ്റ്റ് സംഭവിച്ചതോടെ എന്തുപറയണമെന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലാണ് താരങ്ങളും അണിയറപ്രവർത്തകരും.
പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നതായിരുന്നു ദിലീപ് മഞ്ജു ബന്ധത്തിലെ വിള്ളലും, ബന്ധം വേർപ്പെടുത്താലും. വേർപിരിയലിന് ശേഷം അത് മീനാക്ഷിയിലേയ്ക്ക് ആയി. മീനാക്ഷി ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയ്ക്ക് വകയില്ലെന്ന് ദിലീപും മഞ്ജുവും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞു. ദിലീപിനോടാണ് മീനാക്ഷിക്ക് ഇഷ്ടം എന്നതുകൊണ്ട് തന്നെ താരത്തിനൊപ്പമാണ് താമസവും. എന്തായാലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞപ്പോൾ മകളുടെ പേരിൽ വഴക്കു കൂടാൻ രണ്ട് പേർക്കും താത്പര്യം ഉണ്ടായിരുന്നില്ല. മീനാക്ഷിയെ ദിലീപിന്റെ കൈകളിൽ ഏൽപിച്ചിട്ടാണ് മഞ്ജു പോന്നത്.
ആ പടിയിറക്കത്തിൽ മഞ്ജുവെന്ന അമ്മയെ പലരും പഴിച്ചു, പരിഹസിച്ചു. പക്ഷെ അതൊരിക്കലും സ്വന്തം കാര്യം നോക്കി തടിതപ്പിയതല്ല. കാവ്യയുമായുള്ള ബന്ധം മകൾ ഒപ്പമുണ്ടെന്ന ചിന്തകൊണ്ട് ദിലീപ് ഉപേക്ഷിക്കുമെന്ന് കരുതി. പക്ഷെ മഞ്ജുവിന് ഏറ്റൊരു തിരിച്ചടിയായിപ്പോയി അത്. എങ്കിലും മകൾക്ക് അച്ഛനോടുള്ള ഇഷ്ടം അറിയാവുന്ന മഞ്ജു പറഞ്ഞത് ഇങ്ങനെയായിരുന്നു... മീനാക്ഷി അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും അവർ തമ്മിലുള്ള ബന്ധമെന്താണെന്നും മറ്റാാരെക്കാളും നന്നായി തനിക്കറിയാമെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് മകൾ മീനാക്ഷിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റേതൊരു അച്ഛനെയും പോലെ തന്റെ മകളെ താൻ ഏറെ സ്നേഹിക്കുന്നു എന്നാണ് ദിലീപ് പറഞ്ഞത്. മീനാക്ഷിയോട് തനിക്ക് അധികം വഴക്കിടാൻ സാധിക്കില്ല. താൻ എന്തു തന്നെ പറഞ്ഞാലും അവൾ അമ്മയുടെ അടുത്തേക്ക് ഓടിപ്പോകുകയൊന്നുമില്ല. എന്നിരിക്കിലും അവളോട് ദേഷ്യപ്പെടാൻ സാധിക്കില്ല. അവൾക്ക് അമ്മയും അച്ഛനും ഞാൻ തന്നെയാണെന്നും ദിലീപ് പറഞ്ഞിരുന്നു.
എല്ലാ പ്രശ്‌നങ്ങൾക്കും അച്ഛനൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു മീനാക്ഷിയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിന് ശേഷവും ദിലീപ് കാവ്യ വിവാഹത്തിന് ശേഷവും അച്ഛനൊപ്പം മകൾ നിൽക്കട്ടേയെന്ന് മഞ്ജു വാര്യർ നിലപാട് എടുത്തു. ഇതിനെ മാറ്റി മറിക്കുന്നയിരുന്നു ഇപ്പോൾ പുറത്തുവരുന്ന സംഭവ വികാസങ്ങൾ. ദിലീപ് അറസ്റ്റിലായതോടെ ഈ സാഹചര്യം മാറുകയാണ്. മകളെ വിട്ടുകിട്ടാൻ മഞ്ജു സമ്മർദ്ദവും നിയമപോരാട്ടവും തുടങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന. ഇതിൽ മകളുടെ നിലപാടറിയാനുള്ള ശ്രമത്തിലാണ് മഞ്ജു.
കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ മീനാക്ഷിയെ ഒപ്പം കൂട്ടാൻ മഞ്ജു ശ്രമിക്കുമെന്നാണ് ഏവരും കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയിൽ ഇതിനായി അപേക്ഷ നൽകിയാൽ മഞ്ജുവിന് മകളെ വി്ട്ടു കിട്ടും. അച്ഛൻ പീഡനക്കേസിൽ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും കാവ്യയുടെ അമ്മ ശ്യാമളയും കേസിൽ സംശയ നിഴലിലും.
മാനേജർ അപ്പുണ്ണി, സുഹൃത്ത് നാദിർഷാ തുടങ്ങി ദിലീപിനൊപ്പമുള്ള എല്ലാവരും കേസിൽ പ്രതികളാണ്. അനുജൻ അനൂപിനേയും പൊലീസ് ചോദ്യം ചെയ്തു. ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്. പ്രായപൂർത്തിയാകാത്ത മകൾ ഈ പ്രത്യേക സാഹചര്യത്തിൽ അച്ഛനൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നിൽക്കാൻ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാൻ സമ്മതം മൂളും.
കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങൾ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായൽ വിജയം ഉറപ്പാണ്. എന്നാൽ ദിലീപിന്റെ അറസ്റ്റ് വാർത്ത അറിഞ്ഞ ശേഷം മഞ്ജു ആരോടും മനസ്സ് തുറന്നതുപോലുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടുമില്ല.
ദിലീപിന് ഉടൻ ജാമ്യം കിട്ടാൻ ഇടയില്ല. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ ഇടപെടൽ മകളുടെ കാര്യത്തിൽ ഉണ്ടാകണമെന്ന ഉപദേശം സുഹൃത്തുക്കൾക്കിടയിൽ സജീവമാണ്. മീനാക്ഷിയെ മാനസികമായി പിന്തുണച്ച് മഞ്ജുവിന്റെ സുഹൃത്തുക്കൾ ബന്ധപ്പെടുന്നുണ്ട്. തളരരുതെന്ന ഉപദേശവും നൽകുന്നു.
എന്നാൽ അച്ഛന്റെ അറസ്റ്റ് ആരേയും പോലെ മീനാക്ഷിയേയും വേദനിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നിയമപോരാട്ടത്തിലേക്ക് മകളെ ഉടൻ വലിച്ചിടാൻ മഞ്ജു തയ്യാറാകില്ല. കാത്തിരുന്ന് തീരുമാനം എടുക്കാനാണ് നീക്കം. മീനാക്ഷിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഒപ്പം കൊണ്ടു വരാൻ ഇനി കഴിയുമെന്നാണ് മഞ്ജു വാര്യരുടെ വിലയിരുത്തൽ. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha






















