അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലെ മമ്മൂട്ടി, മോഹന്‍ലാല്‍ സെല്‍ഫി നല്‍കിയത് വ്യക്തമായ സൂചന

നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ ദിലീപിനെ പൊലീസ് ആദ്യം ചോദ്യം ചെയ്ത രാത്രിയില്‍ നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പ് മമ്മൂട്ടിയും മോഹന്‍ലാലും എടുത്ത സെല്‍ഫി നല്‍കിയത് വ്യക്തമായ സൂചന.
സംഘടനയിലെ ചിലര്‍ കാണിച്ച തെറ്റുകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും പറയുന്നതിനാണ് പതിവിന് വിപരീതമായി ഇരുവരും സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ദിലീപിനെ ചോദ്യം ചെയ്ത സ്ഥിതിക്ക് കാര്യങ്ങള്‍ കൈവിട്ട് പോയേക്കാമെന്ന് രണ്ട് പേരും കരുതിയിരുന്നു, അല്ലെങ്കില്‍ അതേക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിരുന്നു.
സാധാരണ അമ്മയുടെ യോഗങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുക്കുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് ഒപ്പം നിന്നാണ് ഇരുവരും ചിത്രങ്ങളും സെല്‍ഫികളും എടുത്തിരുന്നത്. എന്നാല്‍ ആ നിര്‍ണായക യോഗത്തിന് മുമ്പ് ഇരുവരും സെല്‍ഫി എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അത് വ്യക്തമായ സൂചനയാണ് നല്‍കിയത്. പക്ഷെ, അമ്മയിലെ പല അംഗങ്ങള്‍ക്കും അത് മനസിലായില്ല.
അതുകൊണ്ടാണ് ജനറല്‍ ബോഡിക്ക് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുകേഷും ഗണേഷും ദേവനും മാധ്യമങ്ങളോട് തട്ടിക്കയറിയതും മറ്റ് അംഗങ്ങള്‍ കൂ കൂ വിളിച്ചതും. എന്നാല്‍ അപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചു. അതിലും ഇരുവരും ഒരേ നിലപാടാണ് സ്വീകരിച്ചത്.
മുമ്പ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മല്‍സരം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ് പത്ത് പതിനഞ്ച് കൊല്ലത്തിലധികമായി ഇരുവരും നല്ല ബന്ധത്തിലാണ്. കാരണം സിനിമയില്‍ നിന്ന് നേടാവുന്നതെല്ലാം അവര്‍ നേടിക്കഴിഞ്ഞു. അതുകൊണ്ട് ഇന്‍ഡസ്ട്രിയെ മുമ്പോട്ട് കൊണ്ടുപോവുക എന്നത് മാത്രമാണ് ഇരുവരുടെയും കടമ. എന്നാല്‍ ഇതിനിടയില്‍ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത് ദിലീപാണ്. മമ്മൂട്ടിയെ വിശ്വാസത്തിലെടുത്താണ് ദിലീപ് പലകളികളും കളിച്ചിരുന്നത്. അതുകൊണ്ടാണ് പലരും ദിലീപിനെ വിശ്വസിച്ചിരുന്നതും.
https://www.facebook.com/Malayalivartha






















