നടിക്ക് നീതികിട്ടി; കേരളം ഇനി ആഗ്രഹിക്കുന്നത് മണിയുടെ കുടുംബത്തിന് നീതി കിട്ടാൻ

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകൾ തകർക്കുമ്പോൾ മാതൃഭൂമി ന്യൂസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ഏവരെയും ഞെട്ടിച്ച മലയാള സിനിമാ ലോകത്ത് വന്‍ കോളിളക്കം സൃഷ്ടിച്ച ഇന്നും ദുരൂഹമായി തുടരുന്ന കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കണമെന്നാണ് വെളിപ്പെടുത്തല്‍.
മരിച്ചതെങ്ങനെയെന്ന ചോദ്യം ബാക്കിവെച്ച് മലയാളത്തിന്റെ ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരാണ്ട് പിന്നിട്ടു. പല ഘട്ടത്തിലുള്ള അന്വേഷണത്തിലൂടെ കിട്ടിയ തെളിവുകളുടെ വെളിച്ചത്തില്‍ കൊലപാതകമെന്നോ ആത്മഹത്യയെന്നോ ഉള്ള നിഗമനത്തിലെത്താനാവാതെ പോലീസ് ഇപ്പോഴും വട്ടംചുറ്റുകയാണ്. മണിയുടെ മരണത്തിൽ ആദ്യം സംശയം തിരിഞ്ഞത് തന്നെ കൂട്ടുകാരിലേക്ക് ആയിരുന്നു.
മണിക്കൊപ്പം ഔട്ട്ഹൗസായ പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളിലേക്കായിരുന്നു ആദ്യം സംശയത്തിന്റെ മുനകള്‍ നീണ്ടത്. ഇതില്‍ സിനിമാ താരങ്ങളും ഉണ്ടായിരുന്നു. മണിയും പാഡിയില്‍ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും ഇപ്പോൾ വിവാദ കേസുകളിൽ ബന്ധമുള്ളവരുമായുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നതാണ് വാസ്തവം. ഇവരില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ആറു പേര്‍ക്ക് നുണപരിശോധന നടത്തി. നടന്മാരടക്കമുള്ള കൂട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല.
ഓര്‍ഗാനോഫോസ്ഫേറ്റ് ഇനത്തില്‍പ്പെട്ട ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി, എഥനോള്‍, അപകടകരമായ അളവില്‍ മെഥനോള്‍ എന്നിവ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്ന് രാസപരിശോധനയില്‍ തെളിഞ്ഞിരുന്നു. വിഷാംശം എങ്ങനെ ഉള്ളിലെത്തിയെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. കീടനാശിനിയുടെ തെളിവുകള്‍ക്കായി പുഴയിലും തിരച്ചില്‍ നടത്തി. വ്യാജമദ്യത്തില്‍ വിഷം ഉണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് എങ്ങനെ സംഭവിച്ചു ആര് കൊടുത്തുവിട്ടു എന്നതൊന്നും ഇതുവരെ തെളിഞ്ഞിട്ടുമില്ല.പാഡയില്‍ എത്തിച്ച വിഷമദ്യത്തെക്കുറിച്ച് അന്ന് ധാരാളം ചര്‍ച്ചകള്‍ നടന്നതും വിവാദമായതും ആണ്.
ഇപ്പോൾ മണിയുടെ മരണം കൊലപാതകം തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... വളരെ നിർണ്ണായകമായ ഒരു വിവരം എനിക്ക് മാതൃഭൂമി ചാനലിലൂടെ പുറത്തുപറയാനുണ്ട്. അതായത് ഇന്ന് എനിക്ക് ഒരു ഫോൺ കോൾ വന്നു. നമ്മുടെ മലയാളത്തിലെ പ്രഗത്ഭനായ ഒരു കലാകാരന്റെ കസിൻ സിസ്റ്റർ എന്ന് പറഞ്ഞാണ് എന്നെ വിളിച്ചത്. ആ ഫോൺ വിളിയിലെ വിശദാംശങ്ങള്‍ ഞാൻ എന്റെ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്.
അവർ പറഞ്ഞത്, നമ്മുടെ പ്രശസ്തനായ ഒരു നടനുണ്ടായിരുന്നു, മരിച്ചുപോയ് കഴിഞ്ഞ വർഷം. കലാഭവൻ മണി ! കലാഭവൻ മണിയുടെ മരണം ഇതുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട് എന്നാണ് അവർ പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചു എന്താണ് നിങ്ങൾ അങ്ങനെ പറഞ്ഞത്? നിങ്ങളുടെ പേര് എന്താണ്..? അവർ പേര് പറഞ്ഞു. പക്ഷെ ഇപ്പോൾ ഞാൻ പേര് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല.
അവർ പറഞ്ഞത് ഇടുക്കി ജില്ലയിൽ ഒരു രാജക്കാട്ട് റിസോർട്ട്, അതുപോലെ തന്നെ ഇടുക്കി ജില്ലയിലെ മറ്റൊരു റിസോർട്ട്. ഈ രണ്ട് റിസോർട്ടുകളുടെയും ഏക്കറുകണക്കിന് ഭൂമിയുടെയും ഉടമസ്ഥൻ പോലുമില്ലാത്ത ഒരു അവസ്ഥയിൽ അതിന്റെ ആധാരം പോലും ആരുടെ കൈയിലാണെന്ന് അറിയാൻ വയ്യാത്തൊരു അവസ്ഥയിൽ ഇരിക്കുന്ന ഒരു ഡോക്യൂമെന്റഷൻ തർക്കമുണ്ടായിരുന്നു ഈ ഗ്രൂപ്പുകളുമായിട്ട്.
ഇത് തമ്മിൽ സാറേ, ഏതെങ്കിലും ചാനൽ ചർച്ചയിൽ പോകുമ്പോൾ ഇതൊന്ന് അന്വേഷിക്കാനുള്ള ശ്രമത്തിലേയ്ക്ക് വരണം. ഈ കൊലപാതകം മണിയുടെ മരണമല്ല, കൊലപാതകം തന്നെയാണ്. മണി കൊലചെയ്യപ്പെട്ടതാണ്. ഇവരുമായി അല്ലെങ്കിൽ ഈ മാഫിയ ബന്ധവുമായി അല്ലെങ്കിൽ ഈ ലാൻഡ് മാഫിയയുമായി കലാഭവൻ മണിയുടെ മരണത്തിന് ബന്ധമുണ്ടെന്ന വളരെ സ്പഷ്ടമായി ഇന്നെന്നെ ഒരു സ്ത്രീ വിളിച്ചുപറഞ്ഞിരിക്കുന്നു. അത് ഏത് ചാനലിലും പോലീസ് സ്റ്റേഷനിലും കൊടുക്കാനും ഞാൻ തയ്യാറാണെന്നും ബൈജു കൊട്ടാരക്കര ശക്തമായി പറയുന്നു.
മരണത്തില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന പ്രാഥമിക നിഗമനങ്ങള്‍ക്കെതിരെ മണിയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് മണിയുടെ കൂട്ടുകാരുടെ ഇടപെടലുകള്‍ പരിശോധിക്കണം എന്നാവശ്യപ്പെട്ടതും ശക്തമായ നിലപാടെടുത്തതും. പ്രത്യേക അന്വേഷണസംഘം തലപുകച്ചെങ്കിലും കാര്യമുണ്ടായില്ല. തങ്ങള്‍ക്ക് പങ്കില്ലെന്ന് കൂട്ടുകാര്‍ ആവര്‍ത്തിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മണിയെ അപകടപ്പെടുത്തിയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.
അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. മരണകാരണത്തില്‍ ഇതുവരെ വ്യക്തതയില്ല. പണത്തിന് വേണ്ടിയാണ് സുഹൃത്തുക്കള്‍ മണിയുടെ കൂടെ കൂടിയതെന്നും കുടുംബം ആരോപിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളാണ് മണിയുടെ മരണത്തിന് കാരണമായതെന്നും സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. മരണം സംബന്ധിച്ച് സുഹൃത്തുക്കളുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് രാമകൃഷണന്‍ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും 13 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ നാദിര്‍ഷ മണിയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. മണി ജീവിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താന്‍ മുന്നില്‍ നിന്നേനെ എന്നായിരുന്നു നാദിര്‍ഷ പറഞ്ഞത്. എന്നാല്‍ ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ് ദിലീപ് അകത്ത് ചോദ്യം ചെയ്യലുകളും, സംശയത്തിന്റെ നിഴലില്‍ നാദിര്‍ഷ പുറത്തും. മണിയുടെ പേര് ഇതിലേക്ക് വലിച്ചിടല്ലെ എന്ന് അന്നും നാദിര്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha






















