പാലക്കാട്ടും തിരുവനന്തപുരത്തും ആയിരുന്ന മലയാള സിനിമയെ കൊച്ചിയിലെത്തിച്ചത് ദിലീപ്

തൊണ്ണൂറുകളുടെ അവസാനം വരെ പാലക്കാട്ടെ വരിക്കാശേരിമനയ്ക്ക് ചുറ്റുവട്ടത്തും തിരുവനന്തപുരത്തും മാത്രം കേന്ദ്രീകരിച്ചിരുന്ന മലയാള സിനിമയെ കൊച്ചിയിലേക്ക് മാത്രമായി ചുരുക്കിയത് ദിലീപിന്റെ തന്ത്രവും കുതന്ത്രവുമാണ്. നായര്‍ലോബി കളിച്ച് നടന്ന തിരുവനന്തപുരത്തെ നടന്മാരും നിര്‍മാതാക്കളും ആ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ഏറെ വൈകി.
എറണാകുളം കേന്ദ്രീകരിച്ചുള്ള തന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി സിനിമകള്‍ നിർമ്മിച്ചും , തന്റെ സിനിമകളില്‍ അവരെ ഉള്‍പ്പെടുത്തിയുമാണ് ദിലീപ് ഇതിന് തുടക്കമിട്ടത്. ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സിബി ഉദയന്‍ അങ്ങനെ പലരും അതിനൊപ്പം നിന്നു.
പലതാരങ്ങള്‍ക്കും ബുദ്ധിമുട്ടും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ ദിലീപ് അറിഞ്ഞ് സഹായിച്ചിരുന്നു. അതിലൂടെ പിന്നീട് അവരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തായി. അങ്ങനെയാണ് പലരെയും ഒഴിവാക്കാനും ഒതുക്കാനും ആയത്. രണ്ടായിരത്തിന് ശേഷമാണ് മലയാള സിനിമ അതിന്റെ എല്ലാ രീതിയിലും മലീമസമായത്.
അതായത് ദിലീപിന്റെ സ്റ്റാര്‍ഡത്തിന്റെ തുടക്കം മുതലാണ് അതെന്ന് വ്യക്തം. മീശമാധവന്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ മലയാളസിനിമ ഇനി തന്റെ കൈക്കുമ്പിളിലാണെന്നും മമ്മൂട്ടിയും മോഹന്‍ലാലും ഔട്ടാകാന്‍ പോവുകയാണെന്നും ദിലീപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. എന്നാല്‍ അത് നടന്നില്ല. കാഴ്ചയിലൂടെ മമ്മൂട്ടിയും ബാലേട്ടനിലൂടെ മോഹന്‍ലാലും തിരികെ വന്നു.
https://www.facebook.com/Malayalivartha






















