അഴിഞ്ഞ് വീണത് മഞ്ജുവിനെ ചതിച്ച ദിലീപിന്റെയും നിശാലിനെ ചതിച്ച കാവ്യയുടെയും മുഖം മൂടി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ കാവ്യാ മാധവന്‍റെ ആദ്യ വിവാഹ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങളും ചർച്ചയാകുന്നു. നിശാൽ ചന്ദ്രയും കാവ്യയുമായുള്ള വിവാഹം വേർപിരിയലിൽ കലാശിക്കാൻ കാരണം ദിലീപാണെന്ന് അന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹ ശേഷവും കാവ്യയും ദിലീപും തമ്മിൽ ബന്ധം തുടർന്നതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത്. ഇക്കാര്യം നിശാലിന്‍റെ അമ്മ തന്നെ ഒരു സീരിയൽ കലാകാരനോട് വെളിപ്പെടുത്തിയിരുന്നു. ഈ ഫോൺ സംഭാഷണം അക്കാലത്ത് വലിയ വിവാദമാകുകയും ചെയ്തു.
നിശാലുമായുള്ള വിവാഹത്തിനു മൂന്നു ദിവസം മുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. വിവാഹ ശേഷവും കാവ്യക്ക് താൽപര്യം ദിലീപിനോടായിരുന്നു. ദിലീപുമായുള്ള ചാറ്റും ഫോൺ കോളും പരിധി വിട്ടതോടെ കാവ്യയുടെ ഫോൺ നിശാൽ പരിശോധിച്ചു. ഫോണിൽ ഡീലീറ്റ് ചെയ്തിരുന്ന ചാറ്റ് സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ നിശാലിനു ബോധ്യമായത്.
ദിലീപുമായി കാവ്യക്ക് ലൈവ് ചാറ്റ് വരെ ഉണ്ടായിരുന്നതായി നിശാലിനു ബോധ്യമായി. ഇതോടെയാണ് നിശാൽ കാവ്യയുമായുള്ള ബന്ധം വേർപെടുത്താൻ തീരുമാനിക്കുന്നത്. ഇതിനിടെ നിശാലിലെ കൊല്ലാൻ ദിലീപ് കൊച്ചിയിൽ നിന്നും കൊട്ടേഷൻ സംഘത്തെ ഏർപ്പെടുത്തുമെന്നും ഭയന്നിരുന്നു. ഇക്കാര്യങ്ങൾ നിശാലിന്‍റെ അമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ കാവ്യയുടെ ആദ്യഭർത്താവ് നിശാൽ ചന്ദ്രയുടെ അമ്മയുടെ വെളിപ്പെടുത്തലുകളാണ് വർഷങ്ങൾക്കിപ്പുറവും പ്രസക്തമാകുന്നത്.
മകന്‍റെ ബന്ധം തകരാന്‍ കാരണം ദിലീപുമായി കാവ്യക്കുണ്ടായിരുന്ന ബന്ധമായിരുന്നെന്ന് നിഷാലിന്‍റെ അമ്മ പറയുന്നു. നിഷാല്‍ ചന്ദ്രയെ കൊലപ്പെടുത്താന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തതായും ഓഡിയോയില്‍ പറയുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. കൊച്ചിയില്‍ ഉള്ള ഒരു സംഘത്തിനെ വച്ച് നിഷാലിനെ കൊലപ്പെടുത്താനായിരുന്നു ദിലീപിന്‍റെ പദ്ധതി.
നിഷാല്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന് അപകീര്‍ത്തിപ്പെടുത്തിയത് കാവ്യയുടെ അമ്മയാണെന്നും ഓഡിയോയില്‍ പറയുന്നു. ഈ സംഭാഷണം പുറത്തായി ഏറെ വൈകാതെ കാവ്യാ -നിശാൽ ബന്ധം കോടതിയിലേക്കെത്തി. പിന്നെ വിവാദങ്ങൾക്കൊടുവിൽ മഞ്ജു ദിലീപ് ബന്ധം പിരിഞ്ഞതിന് ശേഷം കാവ്യയെ ദിലീപ് വിവാഹം ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha






















