രണ്ടര വര്‍ഷം മുമ്പ് നടന്ന അജ്ഞാത വിവാഹത്തിന് ശേഷം നടി സുരഭി വിവാഹ മോചിതയായി

2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. ഭര്‍ത്താവ് വിപിന്‍ സുധാകര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകുന്നുവെന്നും ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് വിപിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നടിയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ വിവാഹ മോചിതരായെന്ന വാർത്ത പുറത്തുവന്നത്.
2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്. രണ്ടര വര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്.
എം.80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ എത്തിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി.
തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെണ്‍കുട്ടി, ബാങ്കിങ് ഹൗര്‍സ് 10 ടു 4, ഏഴു സുന്ദര രാത്രികള്‍, ദ ട്രെയിന്‍, നമുക്ക് പാര്‍ക്കാന്‍, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്. നിരവധി ടിവി പരമ്പരകളിലും സുരഭിയുടേതായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha






















