കലാഭവൻ മണിയുടെ മരണവും പൾസറിന് കിട്ടിയ ക്വട്ടേഷനാണെന്ന് സംശയിച്ച് പോലീസ്

കലാഭവൻ മണിയെ ചാലക്കുടിയിലെ പാഡിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ദിവസം രാത്രി പൾസർ സുനിയും സംഘവും പാഡിയാൽ എത്തിയിരുന്നോ എന്ന് സംശയിച്ച് സിബിഐ. മണിയുടെ മരണത്തിനു പിന്നിൽ പൾസർ സുനിയുടെ ക്വട്ടേഷനാണെന്ന് പോലീസ് ന്യായമായും സംശയിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭൂമി ഇടപാടുകളില്‍ കലാഭവന്‍ മണിക്കും പങ്കുണ്ടായിരുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.
മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സിബിഐക്ക് വിവരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മുമ്പ് കേസ് അന്വേഷിച്ചിരുന്ന കേരള പോലീസിന് ഇതു സംബന്ധിച്ച് വിവരം നല്‍കിയിരുന്നെങ്കിലും ഭൂമി ഇടപാടുകള്‍ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടുപോയതെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഇടുക്കിയിലെ രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചന.
നേരത്തെ മണിയുടെ മരണത്തിന് പിന്നിൽ റിയൽ എസ്‌റ്റേറ്റ് ബന്ധമുണ്ടെന്നു ആരോപണം ഉയർന്നെങ്കിലും അത് വേണ്ട രീതിയിൽ അന്വേഷിച്ചിരുന്നില്ല. മണിയുടെ മരണത്തിന് ക്വട്ടേഷനുണ്ടെന്ന സംശയം അന്നേ ബന്ധുക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ ഒരന്വേഷണവും ഉണ്ടായില്ല. കലാഭവൻ മണിയുടെ മരണം സിബിഐക്ക് വിട്ടത് ഇടതു സർക്കാരാണ്. മണി ഇടതു സഹയാത്രികനായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ മണി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനു മുമ്പ് അദ്ദേഹം കൊല്ലപ്പെട്ടു.
മണിക്ക് കേരളത്തിനകത്തും പുറത്തും റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാൽ അതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നില്ല. മണിയുടെ മരണം കൊലപാതകം തന്നെയെന്ന് മാതൃഭൂമി ന്യൂസ് ചാനലിലൂടെ ബൈജു കൊട്ടാരക്കര ഉറപ്പിച്ച് പറഞ്ഞിരുന്നു. കലാഭവൻ മണിയുടെ മരണം ഇപ്പോൾ നടക്കുന്ന വിവാദ കേസുകളുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട് എന്ന് ഒരു സ്ത്രീ അറിയിച്ചതിനെ തുടർന്നുള്ള വെളിപ്പെടുത്തലാണ് ബൈജു കൊട്ടാരക്കര നടത്തിയത്.
ക്വട്ടേഷൻ കൊടുക്കുന്നത് ദിലീപിന്റെ ദൗർബല്യമായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . ബിസിനസിലും അദ്ദേഹം ക്വട്ടേഷൻ കൊടുക്കാറുണ്ടായിരുന്നത്രേ. ചില വസ്തുക്കളിൽ താത്പര്യം തോന്നിയാൽ അത് ചോദിക്കും. കൊടുക്കാൻ വിസമ്മതിച്ചാൽ ക്വട്ടേഷൻ നൽകും. അപ്പോൾ ക്വട്ടേഷൻകാർ കൃത്യം നിർവഹിക്കും.
ദിലീപിന്റെ ക്വട്ടേഷനുകളെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സുനിയെ കൂടാതെ എത്ര പേർക്ക് ദിലീപ് ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൈയിൽ കിട്ടിയ സുനിയെ പരമാവധി പ്രയോജനപ്പെടുത്താനാണ് പോലീസിന്റെ നീക്കം. സുനി കനിഞ്ഞാൽ ദിലീപിനെ ഒതുക്കാമെന്നും പോലീസ് കരുതുന്നു.
കലാഭവൻ മണിയുടെ കേസിൽ തുമ്പുണ്ടാക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകുമെന്നും പോലീസ് കരുതുന്നു. അതിനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. വേണമെങ്കിൽ സംസ്ഥാന പോലീസ് മേധാവി തന്നെ ഇക്കാര്യത്തിൽ നേരിട്ട് മൊഴിയെടുക്കും.
മണിയുടെ മരണത്തില്‍ ദിലീപിന് പങ്കെന്ന തരത്തില്‍ ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശത്തോടെയാണ് ഈ വാര്‍ത്ത കൂടുതല്‍ ശക്തമായത്. സംവിധായകന്‍ ഇതില്‍നിന്നും ഇപ്പോഴും പിന്നോട്ട് പോയിട്ടില്ല. പോലീസ് ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്.
ബൈജുവിനെ കോഴിക്കോട്ട് നിന്നും ഒരു സ്ത്രീ വിളിച്ച് പറഞ്ഞതാണ് ഈ വാര്‍ത്തയെന്നും ഇത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത് സിബിഐക്ക് കൈമാറുമെന്നും ബൈജു പറഞ്ഞു. അതോടെ ഈ വിഷയം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയായിരുന്നു. എന്നാല്‍ ഇതുപോലെ തന്നെ ദുരൂഹമായിരുന്നു നടന്‍ ശ്രീനാഥിന്റെ മരണം. അതും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്റെ ഭാര്യയും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. മണിയുടെ മരണത്തില്‍ എല്ലാവരെയും തനിക്ക് സംശയമാണെന്ന് മണിയുടെ സഹോദരന്‍ പറഞ്ഞു. സിനിമക്കാരെല്ലാം ചതിയന്‍മാരാണ് ചേട്ടന്റെ മരണശേഷം ഒരാള്‍ പോലും തിരിഞ്ഞ് നോക്കിയില്ല.
https://www.facebook.com/Malayalivartha






















