മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി

മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി. 14 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലെത്തിയ മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു വരും ദിവസങ്ങളില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കും. ആദ്യ ഷോ തന്നെ തിരുവനന്തപുരത്ത് ഹൗസ് ഫുള്ളായിരുന്നു. വിവാഹ ജീവിതത്തിന്റെ ഒഴുക്കില്‍പെട്ട് സ്വന്തം സ്വപ്‌നങ്ങളും കരിയറും നശിപ്പിക്കേണ്ടിവരുന്ന അനേകം സ്ത്രീകളുടെ പ്രതിനിധിയായാണ് മഞ്ജുവിന്റെ നിരുപമ. ഭര്‍ത്താവും മകളും സ്വന്തം കരിയറുമായി അയര്‍ലണ്ടിലേക്ക് പറക്കുമ്പോള്‍ ഒറ്റയ്ക്കായി പോകുന്ന നിരുപമ എന്ന എല്‍ഡി ക്ലര്‍ക്ക് സ്വയം പ്രയത്‌നത്തിലൂടെ സമൂഹത്തിന് മാതൃകയാകുന്നതാണ് ചിത്രത്തിന്റെ കഥാ തന്തു.
ഗിമ്മിക്‌സോ അതിഭാവുകത്വമോ ഇല്ലാതെ സാധാരണ വീട്ടമ്മയായി മഞ്ജു പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിക്കുകയും ഒരുപാട് ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പുതിയ കാലത്തെ കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍ , അസാധാരണമെന്ന് തോന്നുന്ന പലതും വളരെ ഈസിയായി നമുക്ക് നേടിയെടുക്കാനാകും എന്ന തോന്നല്‍ അങ്ങനെ ഒരുപാട് വിഷയങ്ങള്‍ ഈ സിനിമ മുന്നോട്ട് വയ്ക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ ആക്ഷേപവും അപമാനിക്കലും എങ്ങനെ പോസിറ്റീവായി കാണാം എന്നും സിനിമ പറയുന്നു.
മുപ്പത്തഞ്ച് കഴിഞ്ഞ സ്ത്രീകള്‍ കുടുംബത്തിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നതും പരിമിതികള്‍ക്കുള്ളില്‍ നിന്ന് അവര്‍ക്ക് ചെയ്യാന്‍ കഴിയാവുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങളും സിനിമ മുന്നോട്ട് വയ്ക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് പിന്തുണ നല്‍കുന്ന പോസിറ്റീവായ ഒരു എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം. അതിനാല്‍ ചിത്രം തിയറ്ററുകളില്‍ തരംഗമാകും. സംവിധായകന്റെ കഥയ്ക്ക് ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയത്. കുഞ്ചാക്കോ ബോബന്‍ , കുഞ്ചന്‍, വനിത, മുത്തുമണി, തെസ്‌നിഖാന്‍, ദേവന്‍ , കലാരഞ്ജിനി തുടങ്ങിയവരും അഭിനയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha