മീനുട്ടി അദ്ദേഹത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതയായിരിക്കും; മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു

ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞപ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കാനാണു തീരുമാനം എടുത്തത്. അന്നു മഞ്ജു വാര്യര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ചര്‍ച്ചയാകുന്നു. അന്നു മഞ്ജു വാര്യര്‍ മകളെക്കുറിച്ചു പറഞ്ഞ ഭാഗം ഇങ്ങനെ. മീനുട്ടിക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരേക്കാള്‍ നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയുമായിരിക്കും. അതുകൊണ്ട് തന്നെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മ എന്നും ഒരു വിളിപ്പാടകലെയുണ്ട്.
അവള്‍ അകലെയാണ് എന്ന് എനിക്കു തോന്നുന്നില്ല. കാരണം അമ്മയുടെ അകത്തു തന്നെയാണല്ലൊ മകള്‍ എന്നും എന്നാണ് സ്വന്തം കൈപ്പടയില്‍ എഴുതി മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപ് അറസ്റ്റിലായതോടെ മകള്‍ മീനാക്ഷി മഞ്ജുവിന്റെ അടുത്തു മടങ്ങി എത്തുമോ എന്ന ചിന്തയിലാണ് ആരാധകര്‍.

എല്ലാ പ്രശ്‌നങ്ങൾക്കും അച്ഛനൊപ്പം നിലയുറപ്പിക്കുന്നതായിരുന്നു മീനാക്ഷിയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചനത്തിന് ശേഷവും ദിലീപ് കാവ്യ വിവാഹത്തിന് ശേഷവും അച്ഛനൊപ്പം മകൾ നിൽക്കട്ടേയെന്ന് മഞ്ജു വാര്യർ നിലപാട് എടുത്തു. ഇതിനെ മാറ്റി മറിക്കുന്നയിരുന്നു ഇപ്പോൾ പുറത്തുവരുന്ന സംഭവ വികാസങ്ങൾ. ദിലീപ് അറസ്റ്റിലായതോടെ ഈ സാഹചര്യം മാറുകയാണ്. മകളെ വിട്ടുകിട്ടാൻ മഞ്ജു സമ്മർദ്ദവും നിയമപോരാട്ടവും തുടങ്ങുമെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന സൂചന.
കാവ്യയെ ദിലീപ് വിവാഹം ചെയ്തതോടെ മീനാക്ഷി മഞ്ജുവിനൊപ്പം പോകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് നടന്നില്ല. മഞ്ജുവിന്റെ ഭാഗത്ത് നിന്ന് ശ്രമവും ഉണ്ടായില്ല. എന്നാൽ പുതിയ സാഹചര്യത്തിൽ മീനാക്ഷിയെ ഒപ്പം കൂട്ടാൻ മഞ്ജു ശ്രമിക്കുമെന്നാണ് ഏവരും കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും. കുടുംബ കോടതിയിൽ ഇതിനായി അപേക്ഷ നൽകിയാൽ മഞ്ജുവിന് മകളെ വി്ട്ടു കിട്ടും. അച്ഛൻ പീഡനക്കേസിൽ പ്രതിയാണ്. രണ്ടാം ഭാര്യയായ കാവ്യയും സംശയ നിഴലിലും.
ഇത് മഞ്ജുവിന് അനുകൂലമായ നിയമ സാഹചര്യമാണ് ഒരുക്കുന്നത്. പ്രായപൂർത്തിയാകാത്ത മകൾ ഈ പ്രത്യേക സാഹചര്യത്തിൽ അച്ഛനൊപ്പം നിൽക്കുന്നത് സുരക്ഷിതമല്ലെന്ന അമ്മയുടെ വാദം ഏത് കോടതിയും അംഗീകരിക്കും. പീഡനക്കേസിലെ പ്രതിക്കൊപ്പം കുട്ടിയെ നിൽക്കാൻ അനുവദിക്കുകയുമില്ല. മീനാക്ഷിക്ക് പ്രായപൂർത്തിയാകാത്തതു കൊണ്ട് സ്വന്തമായി തീരുമാനം എടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ ഏത് കോടതിയും മകളെ മഞ്ജുവിനൊപ്പം വിട്ടയയ്ക്കാൻ സമ്മതം മൂളും.
കുട്ടിയെ നോക്കാനുള്ള സാമ്പത്തിക പ്രാപ്തി അമ്മയ്ക്കുണ്ടോയെന്ന് പരിശോധിച്ചാലും കാര്യങ്ങൾ മഞ്ജുവിന് അനുഗ്രഹമാണ്. മഞ്ജു രണ്ടാമത് വിവാഹം ചെയ്യാത്തതും അനുകൂലമാകും. അതുകൊണ്ട് മഞ്ജു നിയമപോരാട്ടത്തിന് തയ്യാറായൽ വിജയം ഉറപ്പാണ്.
https://www.facebook.com/Malayalivartha






















