പിടിച്ചുകൊണ്ടു വരാൻ പറഞ്ഞാൽ കൊന്നു കൊണ്ടുവരും!! ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ അപ്പുണി വെറും മണ്ണുണ്ണിയല്ല !!

നടിയെ ആക്രമിച്ച സംഭവത്തിലെ നിർണായക വിവരങ്ങൾ അറിയാമെന്ന് പോലീസ് കരുതുന്ന അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറ് വർഷം മുമ്പ്. ഉദ്യോഗമണ്ഡൽ സ്വദേശിയായ അപ്പുണ്ണിയുടെ യഥാർത്ഥ പേര് എ.എസ്. സുനിൽ രാജ് എന്നാണ്. ദിലീപ് അറസ്റ്റിലായതോടെ എല്ലാ കണ്ണുകളും ഡ്രൈവറായ അപ്പുണ്ണിയിലേക്കാണ്. സത്യത്തില്‍ ആരാണ് അപ്പുണ്ണി? സാദാ ഡ്രൈവറായി വന്ന് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനും മാനേജരുമായി വന്ന വിരുതനാണ് എ.എസ്. സുനില്‍രാജ് എന്ന അപ്പുണ്ണി.
ദിലീപിന് ഭാര്യയായ കാവ്യയെക്കാള്‍ വിശ്വാസം അപ്പുണ്ണിയെ ആണെന്നാണ് സിനിമരംഗത്ത് പറഞ്ഞുകേള്‍ക്കുന്നത് . ഒരർത്ഥത്തിൽ സത്യമാണ് താനും. അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തുന്നത് ആറുവര്‍ഷം മുമ്പ്. അപ്പുണ്ണിയുടെ സഹോദരനായ ഷൈജുവാണ് സിനിമാമേഖലയുമായി ആദ്യം ബന്ധപ്പെടുന്നത്. ലൊക്കേഷനുകളില്‍ ഡ്രൈവറായിരുന്ന ഷൈജു വിവാഹത്തിന് ശേഷം അപ്പുണ്ണിയെയും സിനിമയിലെത്തിച്ചു.
മലയാളത്തില്‍ അക്കാലത്ത് തിളങ്ങി നിന്ന നായികയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. ഈ നായികയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നാദിര്‍ഷയാണ് അപ്പുണ്ണിയെ ദിലീപിന് പരിചയപ്പെടുത്തിയതെന്ന് സിനിമാരംഗത്തുള്ളവര്‍ പറയുന്നു. പേഴ്‌സണല്‍ ഡ്രൈവറിൽ നിന്ന് ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അപ്പുണ്ണി മാറിയത് വളരെ പെട്ടെന്നാണ്. സംവിധായകര്‍ പോലും ദിലീപിനെ കിട്ടാനായി അപ്പുണ്ണിയുടെ ഫോണിലാണ് വിളിച്ചിരുന്നത്.
ദിലീപിന്റെ പേഴ്‌സണല്‍ ഫോണ്‍ പോലും ഉപയോഗിച്ചിരുന്നത് സുനില്‍രാജ് ആയിരുന്നുവെന്ന് സിനിമയിലെ അടുപ്പക്കാര്‍ക്ക് നന്നായറിയാം. ദിലീപ്, നാദിര്‍ഷാ എന്നിവരുടെ സിനിമയ്ക്ക് പുറത്തുള്ള എല്ലാ ഇടപാടുകളുടെയും നടത്തിപ്പുകാരന്‍ അപ്പുണ്ണിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നു. ഇവരുമായി ബന്ധപ്പെട്ട പല റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സുകളും, മറ്റ് ഇടപാടുകളും അപ്പുണ്ണി വഴിയാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.
നേരിട്ട് പ്രശ്‌നങ്ങളില്‍ തലയിടാതെ മറ്റുള്ളവര്‍ വഴി നടത്തിയെടുക്കുന്നതില്‍ സമര്‍ത്ഥനാണ് അപ്പുണ്ണി. തന്റെ സംരക്ഷകരുടെ നേരെ ഒരിക്കലും സംശയമുന നീളരുതെന്ന അപ്പുണ്ണിയുടെ നിശ്ചയദാര്‍ഢ്യമാണ് ഇയാളെ ദിലീപിന്റെയും നാദിര്‍ഷയുടെയും വിശ്വസ്ഥനാക്കിയതും. അതുകൊണ്ട് തന്നെ അപ്പുണ്ണിയെ ശരിക്കു കുടഞ്ഞാല്‍ കാര്യങ്ങളെല്ലാം പുറത്തുവരുമെന്ന കാര്യം ഉറപ്പാണ്.
ദിലീപിന്റെ തെളിവെടുപ്പ് അവസാനിച്ചതോടൊപ്പം മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ പ്രതികളെ സഹായിച്ച ചിലര്‍ ഉടന്‍ അറസ്റ്റിലായേക്കും. ഇന്നലെ വരെ കളിച്ചും ചിരിച്ചും നടന്ന ദിലീപ് തങ്ങൾക്ക് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ചോദ്യം ചെയ്യലിന് പ്രത്യേക പരിശീലനം സിദ്ധിച്ച അന്വേഷണ ഉദ്യോഗസ്ഥർ ടീമിന്റെ ഭാഗമായി.
ഒരിക്കലും തുമ്പ് കിട്ടാത്ത വൻ ക്രിമിനലുകളെ ചോദ്യം ചെയ്ത ഇവരെ സംബന്ധിച്ച് ദിലീപ് ഒന്നുമല്ല. ദിലീപിന്റെ താര മൂല്യം വച്ച് അധികം കടുപ്പമില്ലാത്ത ചോദ്യം ചെയ്യലായിരുന്നു ഇതുവരെ. പക്ഷെ ദിലീപ് അത് കളഞ്ഞു കുളിച്ചതോടെ അന്വേഷണം കടുപ്പിക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















