താരമക്കളുടെ അരങ്ങേറ്റ ആഘോഷ വേളയിൽ ഒരു താര പുത്രന്‍ കൂടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

സിനിമാ മേഖല ഇപ്പോള്‍ താരമക്കളുടെ അരങ്ങേറ്റ ആഘോഷത്തിലാണ്. താരപുത്രനായ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ആഴ്ചയാണ് നടന്നത്.
പ്രണവിന്റെയും കല്യാണിയുടെയും വാര്‍ത്തകള്‍ക്ക് പിന്നാലെ ഒരു താര പുത്രന്‍ കൂടി വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസന്‍ ,സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ എന്നിവര്‍ നേരത്തെ തന്നെ സിനിമയില്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു.
നടനും എം.എല്‍.എയുമായ മുകേഷിന്റെ മകന്‍ ശ്രവണാണ് മലയാള സിനിമയില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുന്നത്. മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രവണ്‍. കല്ല്യാണം എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ജൂലായ് 16ന് നടക്കും. തെലുങ്ക് നിര്‍മാതാവ് കെ.കെ രാധ നിര്‍മ്മിക്കുന്ന ചിത്രം രാജീവ് നായരാണ് സംവിധാനം ചെയ്യുന്നത്.

https://www.facebook.com/Malayalivartha






















