ബോറടിപ്പിക്കാതെ മിസ്റ്റര്‍ ഫ്രോഡ്

മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ബോറടിപ്പിക്കുന്നില്ല. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തി ചെയ്ത ചിത്രം നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കില്ല. പത്മനാഭസ്വാമീക്ഷേത്രത്തിലെ നിധിയും അതിനോട് അനുബന്ധിച്ച് അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു രാജകുടുംബത്തിന് പാരമ്പര്യമായി ലഭിച്ച അമൂല്യ നിധി പങ്കുവെയ്ക്കാന്‍ പുതുതലമുറ നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ നിധി തട്ടിയെടുക്കാന്‍ ഒരാള്‍ മൂല്യനിര്‍ണയം നടത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നതുമാണ് കഥാസാരം.
മഹേഷ് നാരായണന്റെ എഡിറ്റിംഗും ഗോപീസുന്ദറിന്റെ പശ്ചാത്തല സംഗീതവും സതീഷ്‌കുറുപ്പിന്റെ ക്യാമറയുമാണ് ഫ്രോഡിനെ ചടുലമാക്കുന്നത്. മോഹന്‍ലാലിന്റെ മൂന്ന് ഗെറ്റപ്പുകള്‍, പ്രത്യേകിച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്, ആക്ഷന്‍ സ്വീക്വന്‍സുകള്‍ എന്നിവ ആരാധകരെ ആവേശഭരിതരാക്കുന്നു. ബാലഭാസ്‌ക്കറും ഗോപീസുന്ദറും അണിയിച്ചെരുക്കിയ ഫ്യൂഷന്‍ മ്യൂസിക്കും ഹൃദ്യമാണ്. ബി.ഉണ്ണികൃഷ്ണന്റെ മുന്‍ ചിത്രങ്ങളേക്കാള്‍ സാങ്കേതിക മികവ് ഈ ചിത്രത്തിനുണ്ട്. പക്ഷെ, ഇമോഷണല്‍ സീനുകള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും വിധം അവതരിപ്പിക്കാനായില്ല. അതുകൊണ്ട് ചിത്രം കണ്ടിറങ്ങുമ്പോള്‍ വലിയനിരാശയോ, വലിയ തൃപ്തിയോ ഇല്ല. പക്ഷെ, ദൃശ്യത്തിന് മുമ്പ് ഇറങ്ങിയ ഗീതാജ്ഞലി, ലോക്പാല്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഫ്രോഡ് എത്രയോ ഭേദമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha