ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റീലീസ് നീട്ടി

ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടി. മമ്മൂട്ടി-വേണു ടീമിന്റെ മുന്നറിയിപ്പ്, ലാല്‍ജോസിന്റെ വിക്രമാദിത്യന്‍, ദിലീപിന്റെ അവതാരം, സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരി, മമ്മൂട്ടിയുടെ മംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളാണ് ലോകകപ്പും റമസാന്‍ നോമ്പും ഭയന്ന് നീട്ടിവെച്ചത്. ലോകകപ്പ് രാത്രിയിലായതിനാല്‍ ഫസ്റ്റ്‌ഷോയ്ക്കും സെക്കന്റ് ഷോയ്ക്കും പ്രേക്ഷകര്‍ കുറവാണ്. പല തിയറ്ററുകളിലും ഹിന്ദി, തമിഴ് പടങ്ങളാണ് കളിക്കുന്നത്.
മമ്മൂട്ടി-വേണു ടീമിന്റെ മുന്നറിയിപ്പ് സംവിധായകന്‍ രഞ്ജിത്താണ് നിര്‍മ്മിച്ചത്. അപര്‍ണാ ഗോപിനാഥാണ് നായിക. ഉണ്ണി ആര്‍ തിരക്കഥ എഴുതുന്നു. മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ മംഗ്ലീഷ് സലാംബാപ്പുവാണ് സംവിധാനം ചെയ്തത്. സലാമിന്റെ ആദ്യചിത്രം റെഡ് വൈന്‍ ബോക്‌സ് ഓഫീസസില്‍ വലിയ പരാജയമായിരുന്നു. കരോളിന്‍ ബക്ക് എന്ന വിദേശ നടിയാണ് ചിത്രത്തില്‍ നായിക. ലാല്‍ജോസിന്റെ വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ണിമുകുന്ദനുമാണ് പ്രധാന താരങ്ങള്‍. നമിത പ്രമോദാണ് നായിക.
ദിലീപ്-ജോഷി ടീമിന്റെ അവതാരം ഉദയകൃഷ്ണ-സിബി കെ.തോമസാണ് നിര്‍മിച്ചത്. വ്യാസന്‍ എടവനക്കാടാണ് തിരക്കഥ എഴുതിയത്. ദിലീപും ജോഷിയും ഒരുമിച്ച ജൂലൈ നാല് ഒഴികെയുള്ള ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റാണ്. ദിലീപിന്റെ കഴിഞ്ഞ മൂന്നാല് ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. അതിനാല്‍ അവതാരത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. സുരേഷ്‌ഗോപിയുടെ അപ്പോത്തിക്കിരിയില്‍ അഭിരാമിയാണ് നായിക. ജയസൂര്യ മറ്റൊരു പ്രധാന വേഷത്തിലഭിനയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha