മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു

നാലു വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു. കൂട്ടത്തില്‍ യുവ താരങ്ങളും തമിഴകത്തു നിന്ന് സൂര്യയും. ആരായിരിക്കും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാവുക എന്ന് കാത്തിരുന്ന് കാണാം. റമസാന്‍ കഴിയുന്നതോടെ ചിത്രം തിയറ്ററുകളിലെത്തും. ആദ്യം മമ്മൂട്ടിയുടെ മുന്നറിയിപ്പ്, ലാല്‍ജോസിന്റെ വിക്രമാദിത്യന്‍ എന്നിവയാണ് വെള്ളിത്തിരയിലെത്തുന്നത്. മോഹന്‍ലാലിന്റെ പെരുച്ചാഴിയും മമ്മൂട്ടിയുടെ രാജാധിരാജയും മാസ് പടങ്ങളാണ്. പെരുച്ചാഴിയില്‍ മുകേഷാണ് ലാലിനൊപ്പം. രാജാധിരാജയില്‍ ഉണ്ണിമുകുന്ദനടക്കം വലിയ താരനിരയാണുള്ളത്.
പൃഥ്വിരാജ്-മേജര്‍ രവി ടീമിന്റെ പിക്കറ്റ് 43 ഇന്ത്യാ-പാക് സൗഹൃദത്തിന്റെ കഥ പറയുന്നു. ദിലീപിന്റെ വില്ലാളിവീരന്‍ കോമഡി ചിത്രമാണ്. ഇയ്യോബിന്റെ പുസ്തകവുമായി ഫഹദ് ഫാസില്‍ എത്തുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാറനില്‍ ആര്‍ബി.ചൗധരിയാണ് ദിലീപ് ചിത്രം നിര്‍മിക്കുന്നത്. വില്ലാളിവീരന് ബുദ്ധേട്ടന്‍ എന്ന് ആദ്യം പേരിട്ടിരുന്നു. ചിത്രത്തിന് എതിര്‍പ്പുണ്ടാകുമെന്നു ഭയന്ന് വില്ലാളിവീരന്‍ എന്നാക്കി. സുധീഷ് ശങ്കര്‍ ആണ് സംവിധാനം. നമിത പ്രമോദ് ആണ് നായിക. മൈഥിലിയാണ് മറ്റൊരുനായികയെ അവതരിപ്പിക്കുന്നത്. സായികുമാര്‍, നെടുമുടി വേണു, കലാഭാവന്‍ ഷാജോണ്‍, സുരേഷ്‌കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങളെ അവതരിപ്പിക്കുന്നത്.
ജോഷി സംവിധാനം ചെയ്യുന്ന അവതാരം ഓണത്തിന് മുമ്പ് തിയറ്ററിലെത്തുന്ന ദിലീപ് ചിത്രമാണ്. അമല്‍നീരദ് ഫഹദിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ഇയ്യോബിന്റെ പുസ്തകം. അമലും ഫഹദ് ഫാസിലും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. ജയസൂര്യയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാല്‍ ആണ് മറ്റൊരു താരം. പതിറ്റാണ്ടുകള്‍ മുമ്പുള്ള കഥയാണ് ഇയ്യോബിന്റെ പുസ്തകം. കൂടാതെ തമിഴകത്തുനിന്നും സൂര്യയുടെ അഞ്ജാന്‍, ധനുഷിന്റെ അനേഗന്‍ തുടങ്ങിയ ചിത്രങ്ങളും ഓണക്കാലത്ത് തീയറ്ററുകളില്‍ ഉല്‍സവം തീര്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha