ഓഡിനറി ടീം വീണ്ടും

സൂപ്പര്‍ഹിറ്റായ ഓഡിനറി ടീം വീണ്ടും ഒന്നിക്കുന്നു. ബിജുമേനോനും കുഞ്ചാക്കോബോബനും പ്രധാനവേഷത്തില്‍ തന്നെയാണെന്ന് സംവിധായകന്‍ സുഗീത് പറഞ്ഞു. ദുബയിലും ശ്രീലങ്കയിലും ചിത്രീകരിക്കുന്ന ചിത്രത്തിന് നിഷാദ് കോയയാണ് തിരക്കഥ എഴുതുന്നത്. ഭയ്യാ ഭയ്യ മോശമാണെങ്കിലും സാമ്പത്തിക വിജയം നേടിയതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്തത്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഇത് താണ്ടാ പൊലീസ് എന്ന ചിത്രം ഒരുക്കാനിരുന്നതാണ് സുഗീത്. എന്നാല്‍ ബഡജറ്റ് കൂടുതലായതിനാല്‍ പ്രോജക്ട് തല്‍ക്കാലം ഉപേക്ഷിച്ചു.
ഓഡിനറി, ത്രീ ഡോട്ട്‌സ് എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് വിജയം നേടിയവയാണ്. രണ്ടും സുഗീതാണ് സംവിധാനം ചെയ്തത്. ജയറാമിനെ നായകനാക്കി ചെയ്ത ഒന്നും മിണ്ടാതെയും സാമ്പത്തിക നഷ്ടം ഉണ്ടാക്കിയില്ല. തുടര്‍ന്നാണ് സുഗീത് ചിത്രങ്ങള്‍ക്ക് മിനിമം ഗ്യാരണ്ടി ഉണ്ടെന്ന് ഇന്‍ഡസ്ട്രിയില്‍ ഉറപ്പായത്. മോശമല്ലാത്ത സാറ്റലൈറ്റ് തുകയും ലഭിക്കും. ബോറടിക്കാത്ത സിനിമകളാണ് മൂന്ന് ചിത്രങ്ങളും. ഓഡിനറി പത്ത് കോടിയിലധികമാണ് കളക്ട് ചെയ്തത്.
അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം തെറ്റില്ലാത്ത കലക്ഷന്‍ ലഭിച്ചതിനാല്‍ കുഞ്ചാക്കോ ബോബനും മാര്‍ക്കറ്റുണ്ട്. ബിജുമേനോനുമായി അഭിനയിച്ച റോമന്‍സും സൂപ്പര്‍ഹിറ്റായതിനാല്‍ ജോഡികള്‍ക്ക് പ്രേക്ഷകരും ഉണ്ട്. അതിനാല്‍ തിയറ്റര്‍ അഡ്വാന്‍സും ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha