കല്യാണത്തിനു ശേഷം ഫഹദിനു മാറ്റമുണ്ടോ- നിവേദ പറയുന്നു

ഫഹദ് ഫാസില്‍ വിവാഹത്തിന് മുമ്പും ശേഷവും എങ്ങനെയാണെന്ന് മണിരത്‌നം നായിക നിവേദ തോമസ് പറയുന്നു. വിവാഹത്തിന് മുമ്പ് അവസാനമായി ഫഹദിന്റെയും നായികയായതും വിവാഹശേഷം ആദ്യമായി നായികയായതും ഞാനാണ്. അതുകൊണ്ടാണ് ഇങ്ങിനെ ഒരു നമ്പര്‍ ഫഹദിന്റെ അടുത്ത് ഉള്‍പ്പെടെ ഇറക്കിയതെന്ന് താരം പറഞ്ഞു. എന്റെ കടുത്ത വിമര്‍ശകര്‍ കൂട്ടുകാരാണ്. അവരുടെ അടുത്ത് ഇത്തരം നമ്പറുകള്‍ ഇട്ടാണ് പിടിച്ച് നില്‍ക്കുന്നതെന്നും നിവേദ പറഞ്ഞു. ന്യൂ ജനറേഷന്‍ ലേബലില്‍ അറിയപ്പെടുന്നതു കൊണ്ട് ഫഹദ് വിവാഹശേഷം പേരുമാറ്റുന്നു എന്നുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഫഹദുമായി അഭിനയിച്ച നിവേദയ്ക്ക് ഒരു മാറ്റവും തോന്നിയതുമില്ല. മണിരത്‌നത്തിനു ശേഷം ഒരുപാട് അവസരങ്ങളാണ് നിവേദയെ തേടിയെത്തുന്നത്.
മണിരത്‌നത്തില്‍ സോഷ്യല്‍ വര്‍ക്കറുടെ വേഷമാണ്. ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പിയ എന്ന കഥാപാത്രം മോഡേണും സ്വന്തം കാലില്‍ നില്‍ക്കുന്നവളുമാണ്. അതുകൊണ്ട് ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഏറെ ഇഷ്ടപ്പെടുന്നു. സാധാരണ നോര്‍മല്‍ വേഷമുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ മണിരത്‌നത്തില്‍ വളരെ ട്രെന്‍ഡിയായ വസ്ത്രങ്ങള്‍ ധരിക്കുന്ന റോളാണ്. പ്രത്യേകിച്ച് പൈസ, പൈസ എന്ന പാട്ടില്‍. ചാപ്പ കുരുശിന് ശേഷം ഫഹദിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് അത് നടന്നത്.
ടൈപ്പ്കാസ്റ്റ് ചെയ്യാന്‍ ആഗ്രഹമില്ല, അതിനാല്‍ സിനിമകള്‍ സെലക്ട് ചെയ്‌തേ അഭിനയിക്കൂ എന്ന് നിവേദ പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശത്തില്‍ കമലാഹാസന്റെ മകളായി അഭിനയിക്കുകയാണ് ഇപ്പോള്‍. ദൃശ്യത്തിലേക്ക് ജിത്തുജോസഫ് വിളിച്ചെങ്കിലും പരീക്ഷ സമയമായതിനാല്‍ അഭിനയിക്കാന്‍ പറ്റിയില്ലെന്നും നിവേദ ഓര്‍മിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha