ആ വാർത്ത കേട്ടതോടെ അന്ന് ഞാൻ ആദ്യം വിളിച്ചത് ദിലീപിനെ ആയിരുന്നു മെസേജും അയച്ചിരുന്നു... പക്ഷെ അദ്ദേഹം പ്രതികരിച്ചില്ല; ശ്രീകുമാര്‍ മേനോനെ വിളിച്ചപ്പോൾ കാര്യം നടന്നു... മഞ്ജുവിനെ കാണാനും അവസരമുണ്ടാക്കി; റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു...

വർഷങ്ങൾക്ക് ശേഷം മഞ്ജു സിനിമയിലേക്ക് വന്ന കഥപറഞ്ഞു റോഷന്‍ ആന്‍ഡ്രൂസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ആന്‍ഡ്രൂസ് മനസ് തുറക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് മഞ്ജു സിനിമയിലേയ്ക്ക് മടങ്ങി വരാനൊരുങ്ങുന്നു എന്ന കഥകള്‍ കേള്‍ക്കുന്നുണ്ടെന്ന വാര്‍ത്ത എന്നെ അറിയിച്ചത്. അങ്ങനെ ഞാന്‍ കാര്യമറിയാന്‍ ദിലീപിനെ വിളിച്ചിരുന്നു.
എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തിരുന്നില്ല. ഇതിനെക്കുറിച്ച് ദിലീപിന് മെസേജും അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം അതിനും മറുപടി നല്‍കിയിരുന്നില്ല. പിന്നെ മഞ്ജുമായി ബന്ധപ്പെട്ടത് ശ്രീകുമാര്‍ മേനോനിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോനെ വിളിച്ച് മഞ്ജുവുമായിട്ട് അപ്പോയ്‌മെന്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം വിളിച്ചു പറയുകയും മഞ്ജുവിനെ കാണാന്‍ സാധിക്കുകയും ചെയ്തു. മഞ്ജുവിന്റെ അടുത്തുപോയി കഥ പറയുകയും അവര്‍ സിനിമ ചെയ്യാന്‍ സമ്മതം അറിയിക്കുകയും ചെയ്തു.
ശ്രീകുമാര്‍ മേനോന്‍ വിളിച്ചു പറഞ്ഞത് കൊണ്ടാണ് മഞ്ജുവിനെ കാണാനും സംസാരിക്കാനും പറ്റിയത്. റോഷന്‍ പറയുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ സംഭവിച്ചതിനെക്കുറിച്ചും റോഷന്‍ സംസാരിക്കുകയുണ്ടായി .'ഒരു ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ ആദ്യം കാണുന്നത് എന്റെ നെഞ്ചിലെ മുടിയിഴകളില്‍ ചിലത് നരച്ചതാണ്. അതാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകാനുള്ള കാരണം.
https://www.facebook.com/Malayalivartha