ബിഗ്‌ബോസ് ഹൗസില്‍ നിന്നും പുറത്തായപ്പോള്‍ ദിയയുടെ മാപ്പ് പറച്ചില്‍ ഇങ്ങനെ

ബിഗ്‌ബോസ് ഹൗസില്‍ നിന്ന് ദിയയും പുറത്തായിരിക്കുകയാണ്. അര്‍ച്ചന, പേളി, ബഷീര്‍, ദിയ സന, ശ്രീനിഷ് എന്നിവരാണ് എലിമിനേഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ശനിയാഴ്ച്ച ബിഗ് ബോസില്‍ എത്തിയ മോഹന്‍ലാല്‍ രണ്ട് പേര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. പേളി, അര്‍ച്ചന എന്നിവര്‍ ഈയാഴ്ച്ച പുറത്താവാനുളളവരുടെ പട്ടികയിലില്ല.
ശ്രീനിഷ്, ബഷീര്‍, ദിയ എന്നിവരാണ് ഇപ്പോള്‍ എലിമിനേഷന്‍ നിഴലിലുളളത്. ഇവരില്‍ ഒരാളെ ഇന്ന് ബിഗ് ബോസ് പുറത്താക്കും. മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുത്താനായി മോഹന്‍ലാല്‍ എത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ വോട്ട്, മത്സരാര്‍ത്ഥികളുടെ പ്രകടനം, ബിഗ് ബോസിന്റെ വിലയിരുത്തല്‍ എന്നിവ കണക്കാക്കിയാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ തുടരാന്‍ അര്‍ഹരാണോ അനര്‍ഹരാണോ എന്ന് തീരുമാനിക്കുക.
ഇതിന് പിന്നാലെ ബിഗ് ബോസിലെ ഒരാള്‍ക്കുളള മോശം ഗുണം എന്താണെന്ന് പറയണമെന്ന് ഓരോ മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ചോദിച്ചു. സാബുവിന് ക്ഷമ ഇല്ലെന്നാണ് സുരേഷ് പറഞ്ഞത്. പേളി ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത വ്യക്തിയാണെന്ന് അനൂപ് പറഞ്ഞു. ഒരാള്‍ തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞാലും അത് സമ്മതിക്കാനുളള മടിയാണ് അനൂപിനെന്ന് പേളിയും പറഞ്ഞു. ഏറ്റവും കൂടുതല്‍ മോശം സ്വഭാവം സാബുവിനാണെന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. താന്‍ ആത്മപരിശോധന നടത്തുമെന്ന് സാബു പറഞ്ഞു.
ഒരു കോടിയിലധികം പേരാണ് ഈ ആഴ്ച്ചയിലെ എലിമിനേഷനായി വോട്ട് ചെയ്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാളെ ഇന്ന് തന്നെ പറഞ്ഞയക്കും. ഇത് മൂന്നാം തവണയാണ് എലിമിനേഷന്‍ പട്ടികയില്‍ ശ്രീനിഷ് വരുന്നത്. ദിയ സന രണ്ടാം തവണയാണ്. ബഷീര്‍ ഇത് ആദ്യത്തെ തവണയാണ് എലിമിനേഷന്‍ പട്ടികയില്‍ എത്തുന്നത്. തന്റെ കുടുംബത്തെ മിസ് ചെയ്യുന്നത് കൊണ്ട് പുറത്തുപോവുന്നെങ്കില്‍ താന്‍ പോവണമെന്ന് ബഷീര്‍ പറഞ്ഞു. വാതില്‍ തുറന്നു തന്നാല്‍ പുറത്തേക്ക് പോവുമോയെന്ന് ബഷീറിനോട് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ പോവുമെന്നാണ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ തുടരുകയാണെങ്കില്‍ മറ്റെല്ലാം മറന്ന് നന്നായി കളിക്കണമെന്ന് മോഹന്‍ലാല്‍ ഉപദേശിച്ചു.
ആരാണ് പുറത്ത് പോവേണ്ടതെന്ന് തനിക്ക് പറയാനാവില്ലെന്ന് ശ്രീനിഷ് പറഞ്ഞു. താന്‍ ഇവിടെ തുടരണമെന്നാണ് ആഗ്രഹമെന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ട് ഉണ്ടെന്ന് ദിയ സന പറഞ്ഞു. ചികിത്സ തുടരാന്‍ പുറത്തുപോവണമെന്നാണ് തനിക്ക് ആഗ്രഹമെന്നും ദിയ വ്യക്തമാക്കി. എന്നാല്‍ എല്ലാം ബിഗ് ബോസിന്റേയും പ്രേക്ഷകരുടേയും കൈയിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഈയാഴ്ച്ച ശ്രീനിഷ് പുറത്തുപോവില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ദിയയാണ് പുറത്തുപോവുകയെന്ന് വ്യക്തമാക്കി. എല്ലാവരേയും മിസ് ചെയ്യുമെന്ന് ദിയ പറഞ്ഞു. തന്നോട് ക്ഷമിക്കണമെന്ന് അരിസ്‌റ്റോ സുരേഷിനോട് ദിയ പറഞ്ഞു. അനുഗ്രഹം തേടി സുരേഷന്റെ കാലിലും ദിയ തൊട്ടു.
'ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിച്ചത്. അതിന്റെ പേരില്‍ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എനിക്ക് സുരേഷേട്ടനോട് മാത്രമാണ് അത്രയും മാപ്പ് ചോദിക്കാനുളളത്.
എന്നെ അനുഗ്രഹിക്കണം', ദിയ സുരേഷിന്റെ കാലില്‍ തൊട്ട് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ദിയയെ യാത്ര പറഞ്ഞ് അയച്ചു. അകത്തേക്ക് പോയ ദിയയാണോ പുറത്തേക്ക് പോവുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. 'ഒരുപാട് ക്ഷമ ഞാന്‍ പഠിച്ചു. വലിയ വലിയ കാര്യങ്ങളാണ് കിട്ടിയത്. അത്രയും ആകാംക്ഷയോടെയാണ് ബിഗ് ബോസിലെത്തിയത്. മിക്കവരേയും വ്യക്തിപരമായി അറിയാമായിരുന്നു. ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത് ഫലിപ്പിക്കാനായില്ല', ദിയ സന പറഞ്ഞു. പ്രേക്ഷകരോട് നന്ദി പറഞ്ഞാണ് ദിയ മടങ്ങിയത്.
https://www.facebook.com/Malayalivartha