നയന്‍സുമൊന്നിച്ചുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്‌നേഷ്

കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. ഇരുവരും ഇടയ്ക്കിടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് നയന്‌സിന്റെയും വിഘ്‌നേഷ് ശിവന്റെയും പുതിയ ചിത്രങ്ങളാണ്. ഇത്തവണ ചിത്രം പങ്കുവെച്ചിരിക്കുന്നത് വിഘ്‌നേഷ് തന്നെയാണ്. ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട് എന്ന തലക്കെട്ടോടെയാണ് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേഷ് പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നയന്‍സുമായുള്ള ബന്ധത്തെക്കുറിച്ച് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെ. 'ഈ സ്‌നേഹത്തില്‍ ഒരുപാട് സൗഹൃദമുണ്ട്.
ഈ സൗഹൃദത്തില്‍ അതിലധികം സ്‌നേഹവും,' നയന്‍സിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേഷ് ഇങ്ങനെ കുറിച്ചത്.
അടുത്തിടെ യുഎസ്സില്‍ വെക്കേഷന്‍ ചെലവഴിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇരുവരും യുഎസ്സിലെ തങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വെക്കേഷന്‍ സമയത്ത് ഇരുവരും ലോസാഞ്ചല്‍സില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവച്ചത്.
https://www.facebook.com/Malayalivartha