സുരേഷേട്ടന്‍ ഒരു ഖൂര്‍ക്കയെ പോലെയാണെന്ന് ശ്രീനിഷിനോട് തുറന്നുപറഞ്ഞ് പേളി

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും വ്യത്യസ്തമാര്‍ന്ന ടാസ്‌ക്കുകളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് ലഭിക്കാറുളളത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളാണ് അരിസ്‌റ്റോ സുരേഷും പേളിയും. ഷോ തുടങ്ങിയതുമുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
എന്നാല്‍ കഴിഞ്ഞൊരു എപ്പിസോഡില്‍ സുരേഷേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ പേളിക്ക് ഇഷ്ടമായിരുന്നില്ല. ബിഗ് ബോസിലെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു താന്‍ കൊടുത്ത സ്വാതന്ത്ര്യം സുരേഷേട്ടന്‍ ഇപ്പോള്‍ ദുരുപയോഗം ചെയ്യുകയാണെന്ന കാര്യം പേളി പറഞ്ഞത്. ബിഗ് ബോസ് തുടങ്ങിയ കാലം മുതല്‍ എല്ലാ കാര്യങ്ങളിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരായിരുന്നു പോളിയും അരിസ്‌റ്റോ സുരേഷും.
സുരേഷേട്ടനെ പോലെ ബിഗ് ബോസ് ഹൗസിലെ പേളിയുടെ അടുത്ത സുഹൃത്താണ് ശ്രീനിഷ്. ഇരുവരും അടുത്തിരിക്കുന്നതും ഒന്നിച്ച് സംസാരിക്കുന്നതുമെല്ലാം തന്നെ മറ്റുളള മല്‍സരാര്‍ത്ഥികളില്‍ അസ്വസ്ഥതകളുണ്ടാക്കിയിരുന്നു, ശ്രീനിഷ് തന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം പേളിക്ക് സമ്മാനിച്ചതോടെയാണ് ഇരുവരും അടുപ്പത്തിലാണെന്ന് എല്ലാവരും മനസിലാക്കി തുടങ്ങിയിരുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മറ്റുളള മല്‍സരാര്‍ത്ഥികള്‍ സുരേഷേട്ടനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് വിശ്വസിച്ചിരുന്നില്ല. അവര്‍ തമ്മില്‍ ഒന്നുമില്ലായെന്നു തന്നെയാണ് സുരേഷേട്ടന്‍ പറഞ്ഞത്.
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ശ്രീനിഷുമായി ഇനി വലിയ അടുപ്പമൊന്നും വേണ്ടായെന്ന് പേളിയോട് സുരേഷ് പറഞ്ഞത്. ശ്രീനിഷ് നിന്നെ പറ്റിക്കുകയാണെന്നും ഇവിടെയുളളവര്‍ പലതരത്തിലുളള കഥകളും പറയുന്നുണ്ടെന്നും സുരേഷ് പറഞ്ഞിരുന്നു. രാത്രിയിലുളള സംസാരം അത്ര നല്ലതല്ലെന്നും ആണുങ്ങള്‍ക്ക് പ്രശ്‌നമില്ല, എന്നാല്‍ സ്ത്രീകള്‍ക്ക് അങ്ങനെയല്ലെന്നും സുരേഷ് പേളിയോട് പറഞ്ഞിരുന്നു.
പേളി ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നോടും ഇത് പറഞ്ഞതായി ശ്രീനിഷ് പറഞ്ഞിരുന്നു. സാബുവും സുരേഷേട്ടനും ഇതേകാര്യം തന്നോട് പറഞ്ഞെന്നാണ് ശ്രീനി പേളിയോട് പറഞ്ഞത്. അവള്‍ കല്ല്യാണമാവാത്ത പെണ്ണല്ലേ എന്ന് സുരേഷേട്ടന്‍ തന്നോട് ചോദിച്ചു. എനിക്കും കല്ല്യാണം ആയിലല്ലോ എന്ന് ഞാനും മറുപടി പറഞ്ഞു. നീ ആണല്ലേ ആണുങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവില്ലായെന്നും തന്നോട് സുരേഷേട്ടന്‍ പറഞ്ഞതായി ശ്രീനി പേളിയോട് പറഞ്ഞിരുന്നു.
ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു ഞാന്‍ കൊടുത്ത സ്വാതന്ത്ര്യം സുരേഷേട്ടന്‍ ദുരുപയോഗം ചെയ്യുകയാണ് എന്ന് പേളി പറഞ്ഞത്. സുരേഷേട്ടന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തനിക്കിഷ്ടപ്പെട്ടില്ലെന്നും വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ താന്‍ ദേഷ്യപ്പെടുമായിരുന്നെന്നും പേളി ശ്രീനിഷിനോട് പറഞ്ഞു. സുരേഷേട്ടന്‍ ആയതുകൊണ്ട് താന്‍ സ്വയം കണ്‍ട്രോള്‍ ചെയ്‌തെന്നും അദ്ദേഹം ഇപ്പോള്‍ ഒരു ഖൂര്‍ക്കയെ പോലെയാണ് തന്നെ സംരക്ഷിക്കുന്നതെന്നും പേളി പറഞ്ഞു.
https://www.facebook.com/Malayalivartha