എന്‍ടിആറിന്റെ ബയോപിക്ക് ചിത്രത്തില്‍ ശ്രീദേവിയായി രാകുല്‍ പ്രീത് സിംഗ്

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ് രാകുല്‍ പ്രീത് സിംഗ്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്താണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. രാകുല്‍ പ്രീത് അഭിനയിക്കുന്ന പുതിയ ചിത്രം എന്‍ടി ആറിന്റെ ബയോപിക്ക് സിനിമയാണ്. ചിത്രത്തില്‍ ശ്രീദേവി ആയാണ് നടി അഭിനയിക്കുന്നത് എന്നാണറിയുന്നത്.
നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍ടിആറായി വേഷമിടുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനാണ് ചിത്രത്തില്‍ എന്‍ടി ആറിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഇവര്‍ക്കു പുറമെ ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
എന്‍ടിആറിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവായിട്ടാണ് റാണ ദഗുപതി എത്തുക. രാകുല്‍ പ്രീത് ശ്രീദേവി ആയി അഭിനയിക്കുന്നതു കാണാനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.
എന്‍ടിആറിന്റെ ബയോപിക്കിനു പുറമെ കാര്‍ത്തി നായകനാവുന്ന തമിഴ് ചിത്രവും ഒരു ബോളിവുഡ് ചിത്രവും രാകുല്‍ പ്രീതിന്റേതായി അണിയറയില്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha